നീ പറഞ്ഞത് ഞാന്‍…ഒരു ഗാന്ധിയന്‍ . ഞാന്‍ ധരിക്കും ഖദറില്‍- ഞാന്‍ ഇടുന്ന ചെരുപ്പില്‍ - എന്റെ വാക്കുകളില്‍ - ഞാന്‍ ..ഒരു ഗാന്ധിയന്‍ . പശയിലിട്ടു കളറില്‍ മുക്കി - വടിവ് നോക്കി തേചെടുത്ത - ഖദറിന് ഉള്ളില്‍ ഇരുന്നുറങ്ങും- ഞാന്‍ ...ഒരു ഗാന്ധിയന്‍ . അര അണക്ക് അരികള്‍ നല്‍കാം - എന്ന വാക്ക് കൊടുത്തുകൊണ്ട് - പിരിവിനായി ചേരി തോറും- കയരിടുമ്പോള്‍ ഞാന്‍ പറയും - ഞാന്‍ ..ഒരു ഗാന്ധിയന്‍ . ഭരണ പക്ഷം കൊണ്ട് വന്ന ബസ്സുകള്‍ - പലതും എറിഞ്ഞുടച്ചു - നിന്റെ കുഞ്ഞു മക്കളുടെ പഠന മൊക്കെ - മുടക്കിടുമ്പോള്‍ ഞാന്‍ പറയും - ഞാന്‍ .. ഒരു ഗാന്ധിയന്‍ . കവല തോറും ഞാന്‍ നിരങ്ങി – കുടില് തോറും കരഞ്ഞു കാട്ടി- ഒടുവില്‍ ന്ങാനും ഒരുനാള്‍ – എത്തും ഈ ഭരണ കൂടത്തില്‍ മതിയെനിക്കീ അഞ്ച് വര്‍ഷം - വരും തലമുറക്കായ് കരുതി വെക്കാന്‍ - പട്ടിണി പാവങ്ങളെ പിഴിഞ്ഞെടുക്കാന്‍ - സഖാക്കള്‍ക്ക് പുതിയ പട്ടയങ്ങള്‍ - കൊടുത്തു തീര്‍ക്കാന്‍ . പറന്നീടും എന്‍ കുടുംബം - വന്‍കരകള്‍ മാറി മാറി- പലര്‍ക്കായി തീറെഴുതി കൊടുതീടും - ഈ നാട് അപ്പോഴും ന്ങാന്‍ പറയും - ഞാന്‍ ..ഒരു ഗാന്ധിയന്‍ . അഴിഞാടും എന്റെ അണികള്‍ - എരിചീടും കടകള്‍ പലതും - ഒരു നാളില്‍ സത്യമൊക്കെ - പുറത്തു വന്നാല്‍ . മാറ്റി എഴുതുക നിയമ സംഹിത - എനിക്കായി മാത്രമായി - അതിനുമിന്നു ഞാന്‍ പറയുമെല്ലോ - ഞാന്‍ ..ഒരു ഗാന്ധിയന്‍ . ഞാന്‍ പറയുന്നത് പ്രതികരിക്കാന്‍ ഉപവസിക്കാന്‍ - കഴിവത് ഇല്ലീ മഹാത്മാവിനിന്നു - പതിയെ നീ കാതോര്‍ത്തു നോക്കൂ - കേള്‍ക്കാം ഒരു നെടുവീര്‍പ്പീ പ്രതിമ അതില്‍ നിന്ന്
3 comments:
"പ്രതികരിക്കാന്‍ ഉപവസിക്കാന്‍ -
കഴിവത് ഇല്ലീ മഹാത്മാവിനിന്നു -
പതിയെ നീ കാതോര്‍ത്തു നോക്കൂ -
കേള്‍ക്കാം ഒരു നെടുവീര്‍പ്പീ പ്രതിമ അതില്‍ നിന്ന്"
നല്ല ആശയം!
നമ്മെളെല്ലാം അഭിനവഗാന്ധിമാർ
അവസാനത്തെ 4 വരികള്‍ ശക്തം.സുന്ദരന്‍ കവിത.
Post a Comment