കണ്ടു ഞാന്‍ നിന്നെ ഈ വഴിത്താരയില്‍ –
എന്നോ മറക്കുവാന്‍ വേണ്ടി .
ഇരുള്‍ വീഴുമീ -ഇടനാഴിയില്‍ എന്തിനോ –
എന്തിനോ ഞാന്‍ കാത്തു നിന്നു.
എന്തിനെന്‍ കണ്‍കളില്‍ വര്‍ണങ്ങള്‍ കൊണ്ട് നീ –
നിന്‍ ചിത്രം വരച്ചു വെച്ചു.
എന്തിനെന്‍ കാതില്‍ നീ ദേവാങ്കണത്തിലെ
സംഗീതമായി മാറി.
എന്റെ വരകളില്‍ വരികളില്‍ ഞാനറിയാതെ –
നീയൊരു കവിതയായ് അന്ന് മാറി –
ഏതോ മഴയില്‍ പൊഴിഞ്ഞൊരാ മാമ്പൂക്കള്‍ –
മാഞ്ഞിതില്ലെന്‍ മനസ്സില്‍ .
ഒരു മയില്‍പീലി നീ നല്‍കി പിരിഞ്ഞൊരാ-
സായന്തനം മറക്കാന്‍ .
ജന്മാന്തരങ്ങളില്‍ ഞാനലഞ്ഞീടുന്നു-
ഈ വേര്‍പാടിനെ മറക്കാന്‍.
2 comments:
good!
Nice , Simple, romantic lines.
Post a Comment