Thursday, 25 June 2009

കൊഴിഞ്ഞുവീണ മയില്‍പ്പീലികള്‍


ഒരു മയില്‍പ്പീലി ഞാന്‍ മാറ്റി വെച്ചെന്നുടെ

ഹൃദയത്തിലെന്നും നിനക്കായ്‌ .

മഴപെയ്തു തോര്‍ന്നിട്ടും ആ മയില്‍പ്പീലി ഞാന്‍

നിധി പോലെ ഹൃദയത്തില്‍ കാത്തു .

വരുമെന്നു ചൊല്ലിനീ പോയൊരു വഴിയത്തില്‍

ഏകനായ് ഞാനന്നു നിന്നു.

വര്‍ഷവും വേനലും പോയ്മറഞ്ഞെങ്കിലും

കാത്തിരിപ്പന്നും തുടര്‍ന്നു .

ഒരുപദ നിസ്വനം തേടി ഞാന്‍ എന്നെന്നും

അകലേക്ക് മിഴിചെര്‍ത്തു നിന്നു .

ജീവിതത്തിന്‍ പ്രയാണത്തില്‍ എവിടെയോ

അവളെന്നെ ആദ്യം മറന്നു .

പിന്നെ എന്‍ ജീവന്റെ അംശമായ്‌ മാറിയ

മയില്‍പ്പീലിയും അവള്‍ മറന്നു .

ഇനി വരില്ലെന്ന് ഞാന്‍ അറിയുമ്പോള്‍ എന്‍ കണ്ണില്‍

അറിയ്യാതെ ഒരു തുള്ളി ബാഷ്പം .

ചിറകറ്റ ഈ മയിപ്പീലി തന്‍ തുണ്ടുകള്‍

നിലക്കട്ടെ അതിനൊപ്പം എന്‍ ഹൃദയ സ്പന്ദനങ്ങള്‍.

Published on Jun 2004

7 comments:

കൊട്ടോട്ടിക്കാരന്‍... said...

കവിത ഇഷ്ടപ്പെട്ടു...
അക്ഷരത്തെറ്റ് ഒഴിവാക്കൂ...
nja - ഞ

വീ കെ said...

കവിത നന്നായി.

ആശംസകൾ.

ശ്രീ said...

വളരെ നന്നായിരിയ്ക്കുന്നു.

മാറുന്ന മലയാളി said...

നല്ല വരികള്‍. പ്രത്യേകിച്ചും അവസാന വരികള്‍..............

പാവത്താൻ said...

പെയ്തൊഴിഞ്ഞ മഴയിൽ കുതിർന്നു കിടക്കുന്ന ചിറകറ്റു വീണ മയിൽപ്പീലിക്കായി ഒരു തുള്ളി കണ്ണീർ...

Typist | എഴുത്തുകാരി said...

നന്നായിട്ടുണ്ട് കവിത.

വിബി said...

ജീവിതത്തിന്‍ പ്രയാണത്തില്‍ എവിടെയോ –
അവളെന്നെ ആദ്യം മറന്നു .
പിന്നെ എന്‍ ജീവന്റെ അംശമായ്‌ മാറിയ –
മയില്‍പ്പീലിയും അവള്‍ മറന്നു
**********
നന്നാ‍യിരിക്കുന്നു; ഭാവുകങ്ങള്‍...!!