Tuesday, 16 June 2009

നീ..

ജനിമൃതികള്‍ തന്‍ വഴികളില്‍ നീ എന്‍

നിതാന്തമായൊരു സംഗീതം .

മഴയായ്‌ പൊഴിയും മേഘ മേരുവിന്‍

പരമ പവിത്രമാം നരുതീര്‍ത്ഥം .

ഈ മുകുരങ്ങള്‍ ചാര്‍ത്തിയ നിന്‍ മുടി

ഈ കുളിരില്‍ എന്‍ മൂടുപടം .

പനിനീര്‍ പൂവുകള്‍ തോല്‍ക്കും അഴകാ-

അപ്സരസ്സേ നിന്‍ അധരങ്ങള്‍ .

കരിമഷിയെഴുതിയ നിന്‍ മിഴിയിണകള്‍

ആരോ എഴുതിയ കാവ്യങ്ങള്‍ .

നിന്‍ വിരലുകള്‍ തന്‍ സ്പര്‍ശന മെഴുതും

എന്‍ ആത്മാവില്‍ ചിത്രങ്ങള്‍ .

കളഭ ലേപിത പ്രകാശിതമീ നിന്‍

പ്രഭ ചൊരിയും ഈ തിരു നെറ്റി .

ചാര്‍ത്തിയിടെട്ടെ ഈ ഹാരം ന്ങാന്‍

നിന്‍ ആത്മാവില്‍ അലിയട്ടെ.....

Published On : March 2008

4 comments:

Alsu said...

"നിന്‍ ആത്മാവില്‍ അലിയട്ടെ....."Nice :)

കൊട്ടോട്ടിക്കാരന്‍... said...

കമന്റിനുശേഷം ഒന്നുകൂടി വായിക്കട്ടെ....

മാറുന്ന മലയാളി said...

ഇത് തീര്‍ത്തും പൂര്‍ണ്ണം

വരവൂരാൻ said...

മനോഹരം ഈ വരികൾ, ആശംസകൾ