Sunday, 17 January 2010

മീര



എന്റെ ആത്മാവാണു,എന്റെ കരളാണുനീ-

വൃന്ദാവനത്തിലെ കൃഷ്ണാ ...

എവിടെ നീ എവിടെ നീ എന്നുതിരയുന്നു-

പാടുന്നു പാവമീ മീര.

ചൌകരിയിലൊരുവിഷ്ണു ഭക്ത കുടുംബത്തില്‍-

എന്നോ പിറന്നവള്‍ മീര.

അവള്‍ വളര്‍ന്നവള്‍വളര്‍ന്നൊരു കൃഷ്ണ ഭക്തയായ് -

മേര്‍ത്തായിലൊരു ദേവകന്യയായ്.

ഒരുനാള്‍ വിവാഹ സദസ്സുകണ്ടീ കൊച്ചു-

മീരചോദിച്ചു മാതാവേ.

പറയുമോ ആരാണ് എന്നെ വരിക്കുന്ന-

വരനെന്‍ വിവാഹനാളന്ന്.

അവര്‍പറഞ്ഞെന്തിനോ ഒരു നെടുവീര്‍പ്പോടെ-

അതുനിന്റെ പ്രാണനാം കണ്ണന്‍.

അതു പറഞ്ഞധികമായില്ലവര്‍ മാഞ്ഞുപോയ്-

ഒരു മരണശയ്യയില്‍ എന്നോ.

കാത്തിരുന്നു അവള്‍ ദിനരാത്രമെത്രയോ-

മുരളിതന്‍ സംഗീതമോര്‍ത്ത്.

അവന്‍ വരും നന്ദനന്‍ എന്നെ വരിക്കുവാന്‍-

എന്നമ്മ പറയുന്നു കാതില്‍.

പൂക്കള്‍ തലകുനിച്ചവളുടെ സുന്ദര-

കാന്തിയില്‍ മേര്‍ത്താ തിളഞ്ഞി.

മധുരമായീണത്തിലവള്‍പാടി പാട്ടുകള്‍-

കുയിലുകള്‍ കാതോര്‍ത്തിരുന്നു.

ഒടുവിലെത്തീ അവള്‍തന്‍ വരനായി വന്നത്-

മേര്‍ത്താ തന്‍ രാജകുമാരന്‍.

ഒടുവിലവളൊന്നും പറഞ്ഞില്ല അച്ചന്റെ-

കണ്ണിലെ കണ്ണുനീര്‍ കണ്ട്.

മനസ്സാവരിച്ചൊരാ കൃഷ്ണന്റെ വധുവന്ന്-

മേര്‍ത്തയിലെ റാണിയായ് മാറി.

എങ്കിലും അവള്‍പോയി എന്നുമാകണ്ണ്ന്റെ -

തിരുനടയില്‍ പാടുവാന്‍ ആടാന്‍.

എന്നോ കൊടുത്തുപോയ് ഹൃദയമെന്‍ കണ്ണന്ന്-

ഈ ജഡമിന്ന് റാണിയായ് മാറി.

ആ കല്‍ പ്രതിമയില്‍ അവള്‍കണ്ടു കണ്ണന്റെ-

ചുണ്ടിലെ ചിരിയും ചുവപ്പും.

കളിപറഞ്ഞവളാ പ്രതിമതന്‍ മുന്നിലൊരു-

കണ്ണന്റെ രാഥയായ് മാറി.

മേര്‍ത്തയിലുള്ളൊരാ ബന്ധുക്കളത്രയും-

മീരതന്‍ ശത്രുക്കളായി.

അവര്‍പറഞ്ഞീ ക്ഷേത്ര നടയതില്‍ ഒളിപ്പതു-

മീരയുടെ കാമുകരില്‍ ഒരുവന്‍.

റാണയും വന്നെത്തി വാതില്‍ തുറന്നയാള്‍ -

ശ്രീകോവില്‍ നടയതില്‍ കയറി.

കണ്ടയാള്‍ ആ കൃഷ്ണവിഗ്രഹത്തോടായി-

കഥകള്‍ പറയുന്ന മീരെ.

മേര്‍ത്തയിലുള്ളൊരാ ബന്ധുക്കളത്രയും-

മീരതന്‍ ശത്രുക്കളായി.

അവര്‍നല്‍കി മീരക്ക് ഒരുകൂട നാഗങ്ങള്‍-

ഇതുപൂക്കളെന്നായി ഓതി.

അവള്‍തുറന്നാക്കൂട പ്രാര്‍ത്ഥനാപൂര്‍വ്വമതില്‍-

ഒരു കൃഷ്ണവിഗ്രഹം മാത്രം.

ഒരുനാളില്‍ അവള്‍പാടും ഭജനകള്‍ എപ്പൊഴോ-

അക്ബറും താന്‍സെനും കേട്ടു.

കാതോര്‍ത്തുനിന്നവര്‍ മീരതന്‍ പാട്ടു-

കേട്ടറിയാതെ ക്ഷേത്രത്തിലെത്തി.

അവര്‍വന്നുമീരതന്‍ കാല്‍ക്കല്‍ പ്രണമിച്ചു-

കണ്ണനായ് ഒരു രത്നമാല കൊടുത്തു.

ഇതുകേട്ടു ക്രുദ്ധനായ് റാണകല്‍പ്പിക്കുന്നു-

നദിയില്‍ ഈ ജീവന്‍ ഒടുക്കാന്‍ .

ഇതുകേട്ടു പുഞ്ചിരിതൂകുന്ന മീരതന്‍ -

ചുണ്ടിലോ ഗിരിധരനാമം.

പോവുകയാണിതാ മീരയീ പുഴതേടി -

കൃഷ്ണന്റെ ഭജനകള്‍ പാടി.

അവളിറങ്ങിച്ചെന്നാനദിതന്‍ മാറിലേക്ക്-

ഒരു കൊച്ചു കുഞ്ഞിനേ പോലെ.

പിറകില്‍നിന്നാരോ പിടിച്ചവള്‍ മീരയെ-

അതവള്‍തന്‍ പ്രാണനാം കണ്ണന്‍ .

പുഞ്ചിരിതൂകും മുഖത്തുനിന്നപ്പൊഴും-

കണ്ണെടുക്കാതവള്‍ നിന്നു.

മൊഴിയുന്നു കണ്ണന്റെ അധരങ്ങളവളോട്-

പ്രിയമീര കാതോര്‍ത്തു നിന്നു.

വരികയെന്‍ മീരേ വൃന്ദാവനത്തിലേക്ക്-

ഇവിടെനിന്‍ ബന്ധങ്ങളറ്റു.

ഇതുപറഞ്ഞവന്മാഞ്ഞുവെങ്കിലും മീര-

ഒരു കൃഷ്ണശിലപോലെ നിന്നു.

പിന്നെ അവള്‍നടന്നൂ‍ നഗ്നപാദയായ് എത്രയോ-

ചുടുമണല്‍ കുന്നുകള്‍ താണ്ടി.

കയ്യുകള്‍ കൂപ്പിജനമനുഗമിച്ചു പിന്നെ-

നിറകണ്ണുകളോടവളെ യാത്രയാക്കി.

ഒടുവിലെത്തീമീര വൃന്ദാവനത്തിങ്കല്‍-

കണ്ണന്റെ പാട്ടുകള്‍ പാടി.

അവിടെയെത്തീ റാണ മാപ്പപേക്ഷിക്കുന്നു-

തിരികെയെത്താന്‍ റാണിയായി.

പുഞ്ചിരി തൂകുന്നു മീരതന്‍ ചുണ്ടുകള്‍ -

മന്ത്രിച്ചു റാണയോടായി.

ഈ ലോകമത്രയും കണ്ണന്റെ രാജ്യമതില്‍ -

കണ്ണന്റെ റാണിയീ മീര.

ഒടുവിലവള്‍ സമ്മതിച്ചൂ തിരികയെത്തുവാന്‍ -

അവിടെ ക്ഷേത്രത്തില്‍ വസിക്കാന്‍ .

പിന്നെഒരുനാള്‍കൂടിയാത്രയായീമീര-

വൃന്ദാവനത്തിലേക്കായി.

അവിടെവന്നവള്‍പോയി കണ്ണനെ കാണുവാന്‍ -

ദ്വാരകാ പുരി തേടി വീണ്ടും .

ഒടുവിലാ ശ്രീകൃഷ്ണ ജന്മാഷ്ടമിക്കന്ന് -

പാടുന്നു മീരയീ നടയില്‍.

നൃത്തം തുടങ്ങിയവള്‍ കണ്ണന്റെ തിരുമുന്‍പില്‍-

ശ്രീകൃഷ്ണ സ്തുതികള്‍ പാടി.

അവളുടെ കാലുകള്‍ ഉയരുന്നോ മണ്ണില്‍നിന്ന്-

ഒഴുകുന്നോ വായുവിലൂടെ.

അവള്‍ വീണു കണ്ണന്റെ പാദങ്ങളില്‍-

ഉടനാതിരുനടയടഞ്ഞു.

ആരോ തുറന്നു നോക്കുന്നുവാശ്രീകോവില്‍-

അതില്‍ കണ്ണന്റെ വിഗ്രഹം മാത്രം.

കണ്ണനിലലിഞ്ഞൊരാ മീരതന്‍ ചേലയത്-

തിരുനടയിലുണ്ടായിരുന്നു .

ഇന്നും മുഴങ്ങുന്നു മീരതന്‍ സംഗീതം-

വൃന്ദാവനങ്ങളില്‍ വീണ്ടും.

എന്റെ ആത്മാവാണു, എന്റെ കരളാണുനീ-

വൃന്ദാവനത്തിലെ കൃഷ്ണാ..

രചന:ഗോപീകൃഷ്ണന്‍ .വി.ജി

(എല്ലാ കൃഷ്ണഭക്തര്‍ക്കുമായി സമര്‍പ്പിക്കുന്നു.പകര്‍പ്പവകാശനിയമങ്ങള്‍ക്ക് വിധേയം)

Rana- Prince Bhoj Raj Rana , eldest son of Rana Sanga of Chittor

Merta-Merta is a city situated in the Nagaur district of Rajasthan

Copyright © 2010 GOPEEKRISHNAN V G.All Rights Reserved.

16 comments:

jyo.mds said...

എത്ര മനോഹരവും,ലളിതവുമായി
‘കണ്ണന്റെ റാണി മീരയുടെ’കഥ താങ്കള്‍ പാടി.
ഒരു പാട് ഇഷ്ട്ടായി.
imagine എന്ന ചാനലില്‍ വരുന്ന മീര എന്ന സീരിയലിന്റെ രംഗങ്ങള്‍ കവിത വായിച്ചപ്പോള്‍ മനസ്സില്‍ അണിനിരന്നു.

deeps said...

thats a wonderful beginning...
and thanks for coming around...

വരയും വരിയും : സിബു നൂറനാട് said...

ഇതൊന്നു പാടികേട്ടാല്‍ അസാദ്യമായിരിക്കും..!!
കൊള്ളാം. അടുക്കും ചിട്ടയുമുണ്ട്. നന്നായിരിക്കുന്നു.

ഗോപീകൃഷ്ണ൯.വി.ജി said...

ജ്യോ,ദീപ്സ്,സിബു-
കവിതവായിച്ചതിനും അഭിപ്രായങ്ങള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

Typist | എഴുത്തുകാരി said...

നന്നായിരിക്കുന്നു, നല്ല വരികള്‍.

താരകൻ said...

കൊള്ളാം..ഒരു പക്ഷെ സംഗീതത്തിന്റെ മാജിക് വാൻഡ് കൊണ്ടൊന്നു തഴുകിയൽ ഇത് ,ഫെയറി ടെയിത്സിലെ സിൻഡ്രലയെപോലെ രാജകുമാരിയായി മാറും..

പട്ടേപ്പാടം റാംജി said...

കെട്ടിലും മട്ടിലും ബ്ലോഗ്‌ എനിക്കിഷ്ടമായി.
അതുപോലെതന്നെ പാട്ടും നന്നായിരിക്കുന്നു.
ആശംസകള്‍.

ഗോപീകൃഷ്ണ൯.വി.ജി said...

എഴുത്തുകാരി ചേച്ചി,റാംജി ചേട്ടാ,താരകൻ ( ഈ പ്രതികരണത്തിനു പ്രത്യേക നന്ദി)കവിതവായിച്ചതിനും അഭിപ്രായങ്ങള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

Sabu Kottotty said...

...ആശംസകള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

മനോഹരമായ ഒരു താളത്തിലൂടെ ,റാണി മീരയുടെ കഥനം കവിതയായി പാടിയല്ലോ...
ഇനി സംഗീതവും,ആലാപനവും മാത്രമെ ബാക്കിയുള്ളൂ കേട്ടൊ.

Irshad said...

കൊള്ളാം. മീരയുടെ കഥ മുഴുവന്‍ ഒരു പാട്ടില്‍. വിജ്ഞാനപ്രദം.

ആശംസകള്‍

Seema said...

meera enikkennum krishnanenna pole enikkum priyappettavalaanu!

aasamsakal....!nannaayirikkunnu....!

ജയരാജ്‌മുരുക്കുംപുഴ said...

ellaa nanmakalum nerunnu...........

Anonymous said...

"രാധ കേള്‍ക്കുവാന്‍ മാത്രമായ്
വേണുവൂതുന്നു മാധവന്‍
കഥയിതറിയാതെ പാവം
മീര പാടുന്നു പിന്നെയും ........." അല്ലെ..?ഈ മീര-കൃഷ്ണ പ്രണയഗാനം വളരെ നന്നായിട്ടുണ്ട്..ആശംസകള്‍..

ഗോപീകൃഷ്ണ൯.വി.ജി said...

മുരളിചേട്ടന്‍,ഇര്‍ഷാദ്,സീമ,ജയകുമാര്‍,ബിജ്ലി,കൊട്ടോട്ടിക്കാരന്‍ -

കവിതവായിച്ചതിനും അഭിപ്രായങ്ങള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

Sandeep Kumar T G said...

Eda gopee....,

Nee ithu enne padi kelpichillallo..???Sathyam parayatte..enikku meera-de kadha ariyillarunnu....thanks a lot..!!
ishtayi...nannayitttundu. Pinne, baki ellam vayikkan pokunne ullooo..

Oru karyam koodi - thanks ezhuthi ariyikkenda. Avde varumbol medicholam...!!!