മനസ്സുനിറയും മൌനസങ്കീര്‍ത്തനം-
അമ്മേ നിന്‍ പാദത്തിലര്‍പ്പിപ്പു ഞാന്‍.
മകരമഞ്ഞു പെയ്യുമീ സന്ധ്യയില്‍-
നല്‍കുന്നു എന്നെയൊരര്‍ച്ചനയായ് കാല്‍ക്കല്‍.
ജ്ഞാനമേകൂ അമ്മേ മുക്തിയേകൂ-
ഈ മനുജ ജന്മത്തിനര്‍ത്ഥമേകൂ...
പുണ്യങ്ങള്‍ പേറുന്നോരരയാലിലകള്‍-
പാടുന്നതെപ്പോഴും നിന്റെ നാമം.
ഈ തിരുനടയില്‍ പാടും ഇടക്കതന്‍-
നാദത്തിലുയരുന്നു നിന്റെ മന്ത്രം.
അറിവിന്‍ പൊരുളേ പരം പൊരുളേനീ-
ചൊരിയൂ ജ്ഞാനപ്രകാശമീ ഞങ്ങളില്‍.
(ഈ പുതുവത്സരത്തിന്റെ ആദ്യ ദിനങ്ങള്‍ ഞാന്‍ ചിലവഴിച്ചത് കൊല്ലൂരും ഉടുപ്പിയിലുമായിരുന്നു .. ആയാത്രയില്‍ ഞാന്‍ കുറിച്ചിട്ട ഒരു പ്രാര്‍ത്ഥന)
0 comments:
Post a Comment