Monday, 4 January 2010

കാത്തിരിപ്പ്






























































തങ്കക്കൊലുസ്സിന്‍ തിളക്കം കണ്ടു ഞാന്‍ -
സന്ധ്യേ നിന്‍ വരവിനെ കാത്തിരുന്നു.
തിരവന്നു തീര്‍ത്തൊരാ തീരമാം ക്യാന്‍ വാസില്‍-
ഒരേകനാം നിഴലിന്റെ കാത്തിരിപ്പ്.

തൂവെള്ളമണലിന്മേല്‍ ഓര്‍മ്മക്കുറിപ്പുപോല്‍-
ആരോ പതിപ്പിച്ച കാല്‍പ്പാടുകള്‍.
തിരയായ തിരയെല്ലാം നീന്തിത്തുടിച്ചിട്ട്-
തിരികെ മടങ്ങും കടല്‍ക്കാക്കകള്‍.

എത്രപുണര്‍ന്നിട്ടും മതിവരാതിത്തിര-
പുണരുകയാണിപ്പൊഴുമീക്കരയെ.
അര്‍ക്കന്‍ മറയാന്‍ തുടങ്ങുന്നു കണ്‍കളില്‍-
നിദ്ര പടര്‍ത്തിയ ചുവപ്പുമായി.

വാനില്‍ വിളങ്ങുമാ ചന്ദ്രന്‍ കൊടുത്തൊരാ-
നീലനിലാവാം പുടവചുറ്റി.
ചക്രവാളത്തിങ്കല്‍ അര്‍ക്കന്‍ ഉപേക്ഷിച്ച-
കുങ്കുമത്തിന്റെ കുറിയുമിട്ട്-
ഒടുവില്‍ വരികയായ് സന്ധ്യ എന്‍ പ്രിയസഖി-
തഴുകുന്നു എന്നെയീ കാറ്റാം കരങ്ങളാല്‍..

(മാല്പെ ബീച്ചില്‍ സൂര്യാസ്തമനം കാത്തിരുന്നപ്പോള്‍ മനസ്സില്‍ തോന്നിയ കുറച്ചു വരികള്‍.)

13 comments:

വരയും വരിയും : സിബു നൂറനാട് said...

Different style of blogging.
കൊള്ളാടാ..കിടു.photos നീ എടുത്തതല്ലെ..?അതാണ്‌ അതിന്‍റെ ഭംഗി.

ഗോപീകൃഷ്ണ൯.വി.ജി said...

അതെ.നന്ദി.

jyo.mds said...

കവിതയും ചിത്രങ്ങലും വളരെ മനോഹരം

നന്ദന said...

നന്നായിരിക്കുന്നു കവിത
നന്മകൽ നേരുന്നു

Anonymous said...

നല്ല ഈണത്തില്‍ ചൊല്ലാന്‍ പറ്റിയ ഹൃദയസ്പര്‍ശിയായ പ്രണയകവിത..ഇനിയും ഒരുപാട് എഴുതാന്‍ സാധിക്കട്ടെ...

Sukanya said...

ചിത്രങ്ങളും കവിതയും കോര്‍ത്തിണക്കിയത് മനോഹരമായിരിക്കുന്നു.

ramanika said...

ചിത്രം കവിതപോലെ
കവിത ചിത്രം പോലെ
ഏതാണ് സുന്ദരി ?
തീര്‍പ്പാക്കാന്‍ പറ്റുന്നില്ല

മേലിലും ഇതുപോലെ തരുമല്ലോ അല്ലെ?

ഗോപീകൃഷ്ണ൯.വി.ജി said...

ജ്യോ,നന്ദന,സാജന്‍,BIJLI,സുകന്യ,രമണിക :- ഈ പോസ്റ്റ് വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും എന്റെ നന്ദി അറിയിക്കുന്നു.

സ്നേഹപൂര്‍വ്വം-ഗോപീകൃഷ്ണ൯

pournami said...

very nice..

ദിയ കണ്ണന്‍ said...

beautiful!!!

ശ്രീ said...

വരികള്‍ മനോഹരം തന്നെ, മാഷേ

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

ഗോപീകൃഷ്ണ൯.വി.ജി said...

സ്മിത,സ്മിത,ശ്രീ,ജയരാജ് -- ഈ പോസ്റ്റ് വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും എന്റെ നന്ദി അറിയിക്കുന്നു.

സ്നേഹപൂര്‍വ്വം-ഗോപീകൃഷ്ണ൯