നിന്നോട് ശംഭുവിനൊരു റിക്വസ്റ്റ് ഉണ്ട് .ചേച്ചിയായിരുന്നു അതു പറഞ്ഞത്.(എന്റെ അനന്തിരവനാണ് ശംഭു).എന്തോ കാര്യം സാധിക്കാന്‍ അവന്‍ ചേച്ചിയുടെ കൂട്ട് പിടിച്ചിരിക്കുകയാണ് .പത്രത്തില്‍ നിന്നു കണ്ണെടുക്കതെ തന്നെ ഞാന്‍ ചോദിച്ചു ‘ഉം എന്താ കാര്യം’.അവനിന്നു ഗാനമേള കാണാന്‍ പോകണമെന്ന് സ്റ്റാര്‍സിങ്ങര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന വിഷ്ണുവും വരുന്നുണ്ട്.പത്രത്തില്‍ നിന്നു കണ്ണുകളുയര്‍ത്തി ഞാന്‍ അവനെ ഒന്നു ശ്രദ്ദിച്ചു.ഞാന്‍ എന്തു പറയുന്നു എന്നറിയാന്‍ ആകാംഷയോടെ നില്‍ക്കുകയാണു കക്ഷി. ആ നിന്‍പ്പുകണ്ടപ്പോള്‍ എനിക്കു ചിരിയാണു വന്നത്.എങ്കിലും അതു പുറത്തു കാണിക്കാതെ ചോദിച്ചു ,എപ്പൊഴാ അതു തുടങ്ങുന്നെ? പന്ത്രണ്ടു മണിക്കാ! അവന്റെ മറുപടിക്കായി ഒട്ടും കാക്കേണ്ടി വന്നില്ല.അക്ഷമനായി അവന്‍ വീണ്ടും ചോദിച്ചു ‘കൊണ്ടു പോകാമൊ എന്നെ’. ഉം.. ഞാന്‍ മറുപടി ഒരു മൂളലില്‍ ഒതുക്കി. ഒരു ചെറിയ കല്ല് ജലത്തില്‍ ഉണ്ടാക്കുന്ന വലിയ ഓളങ്ങള്‍ പോലെ ആ പ്രതികരണം അവന്റെ നിഷ്കളങ്കമായ മുഖത്ത് സന്തോഷത്തിന്റെ അലകള്‍ ഉയര്‍ത്തുന്നത്തു ഇമവെട്ടാതെ ഞാന്‍ നോക്കി നിന്നു.
വളരെ നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെ ഉള്ള ഒരു പരിപാടിക്കു പോകുന്നത്.ഇന്നു 41ആം ഉത്സവമാണ് പടനിലം ക്ഷേത്രത്തില്‍. കരക്കാരുടെ ക്ഷേത്രമായതിനാല്‍ ഓരോ ദിവസത്തെയും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതും അതാതു കരകളാണ്. പുലിമേല്‍, പാലമേല്‍,കിടങ്ങയം,നടുവിലേമുറി,ഇടപ്പോണ്‍.... അങ്ങനെ നീണ്ടു പോകുന്നു കരകളുടെ പേരുകള്‍.
ഇപ്പൊള്‍ സമയം പത്തു മണി. കുറെ അധികം സമയമായി ശംഭു എന്നേ കാത്തിരിക്കുകയായിരുന്നു. 10.30 ഓടു കൂടി ഞങ്ങള്‍ പടനിലത്തു എത്തിച്ചേര്‍ന്നു.ഇപ്പോള്‍ അമ്മുവിന്റെ മാജിക് ഷോ നടക്കുകയാണ്. ആളുകളേകൊണ്ട് അവിടം തിങ്ങിനിറഞ്ഞിരിക്കുന്നു. അല്പം തിരക്കുകുറവുണ്ടായിരുന്ന ഇടത്തേക്കുമാറിനിന്നു ഞങ്ങള്‍ അതു ശ്രദ്ദിച്ചു.അതില്‍ കാട്ടിയ ഓരോ ഇനവും പലതവണ ടി.വി യിലും മറ്റും കണ്ടു മടുത്തതായീരുന്നു എങ്കിലും ആളുകള്‍ ശ്രദ്ദയോട് അതു തന്നെ നോക്കി നില്‍ക്കുകയായിരുന്നു.അടുത്ത ഒരു ഐറ്റത്തോടുകൂടി മാജിക് ഷോ അവസ്സാനിക്കുന്നു എന്ന അനവ്ണ്‍സ്മെന്റ് കേട്ടപ്പോള്‍ എനിക്ക് ഒരല്പം ആശ്വാസമായി.അങ്ങനെ നില്‍ക്കുമ്പൊഴാണ് പുറത്താരോ തട്ടിയത്.തിരിഞ്ഞു നോക്കുമ്പൊള്‍ അതാനില്‍ക്കുന്നു സാക്ഷാല്‍ സുബ്രഹ്മണ്യന്‍.(ഞങ്ങളുടെ പടനിലം സുഹ്രുത്തുക്കളില്‍ ഒരാള്‍) ഒരു സലാം വെച്ച് കക്ഷി നടന്നകന്നു.
ഇപ്പൊള്‍ അമ്മുവിന്റെ മാജിക് ഷോ അവസ്സാനിച്ചിരിക്കുന്നു. ആളുകള്‍ കുറച്ചുപേര്‍ പിരിന്‍ജ്ജു പോകുകയണ്.യവനിക താഴ്ന്നിരിക്കുന്നു അതില്‍ ഇങ്ങനെ എഴുതിയിരുന്നു ‘നിനവ്’.ഇപ്പൊഴാണ് വ്യക്തമായി വേദി കാണുവാനാകുന്നത്.ഉച്ചഭാഷിണിയുടെ ശബ്ധം നിലച്ചിരിക്കുന്നു, കടലവില്‍ക്കുന്നവര്‍ ചീനഭരണിയില്‍ തട്ടി ഉണ്ടാക്കുന്ന ശബ്ധം മുഴങ്ങി കേള്‍ക്കുന്നു. പെട്ടെന്നാണ് ഒരു അനവ്ണ്‍സ്മെന്റ് കേട്ടത് സ്റ്റാര്‍സിങ്ങേര്‍സ് പങ്കെടുക്കുന്ന ഗാനമേള അല്പസമയത്തിനുള്ളില്‍ ആരംഭിക്കുന്നു. ഈ കലാപരിപാടി പലതവണ ആവര്‍ത്തിച്ചപ്പോള്‍ ആളുകള്‍ അക്ഷമരായി.വീണ്ടും രംഗം ശാന്തം.
ആ നിശബ്ധതയില്‍ എവിടെയോ ഒരു സ്കൂട്ടറിന്റെ ശബ്ധം മുഴങ്ങി കേള്‍ക്കുന്നുവൊ? അത് അടുത്തടുത്തു വരികയാണോ....
അതില്‍ ഞാനും ഉണ്ടായിരുന്നൊ? .ഏതാണ്ട് 14 വര്‍ഷങ്ങള്‍ക്കു പിന്നിലേക്കാണോ അത് എന്നേ കൊണ്ടുപോയത്.അതെ ആ സ്കൂട്ടര്‍ നീങ്ങുകയാണ് അതിലുള്ളതു ഞാന്‍ മാത്രമല്ല സിബുവും,ഷമീമും,ഷെനീസും,ശ്രീരാജും,രാജേഷും എല്ലാം ഉണ്ടായിരുന്നു.
ഇപ്പോഴാണ് ആ സ്കൂട്ടര്‍ ഓടിക്കുന്ന ആളിനെ ശ്രദ്ദിക്കുന്നതു.മെലിഞ്ഞുനീണ്ട ശരീരപ്രക്രുതം.തൂ വെള്ള താടിയും അല്പം നീട്ടി വളര്‍ത്തിയ മുടിയും.കലകളെ വളരെയധികം സ്നേഹിച്ച ആ മനുഷ്യന്‍ ഞങ്ങളുടെ സുഹ്രുത്ത് രാജേഷിന്റെ അച്ചനായിരുന്നു.
സ്കൂള്‍ കലോത്സവങ്ങളില്‍ ഒരുപാടു സമ്മാനങ്ങള്‍ നേടിയ ഒരു നാടകത്തിന്റെ ആദ്യ പൊതുവേദി ആയിരുന്ന ആനയടി ക്ഷേത്രം ലക്ഷ്യാമാക്കിയായിരുന്നു ആ സ്കൂട്ടര്‍ പൊയ്ക്കൊണ്ടിരുന്നത്.
ആനയടിയില്‍ തന്നെയായിരുന്നു രാജേഷിന്റെ വീട്.ആദ്യം ഞങ്ങള്‍ പോയതും അവിടേക്കു തന്നെ ആയിരുന്നു.ഞങ്ങളെ വീട്ടില്‍ വിട്ട് രാജേഷിന്റെ അച്ചന്‍ പുറത്തെവിടേക്കോ പോയി.രാജേഷും അനുജന്‍ രാകേഷും പിന്നെ ഞങ്ങള്‍ അഞ്ചുപേരും കൂടി വീടിനടുത്തുകൂടി ഒഴുകുന്ന കനാല്‍ കാണാന്‍ ഇറങ്ങി തിരിച്ചു.അവിടെ എതിയപ്പോള്‍ കനാലില്‍ അധികം ഒഴുക്കില്ല.നോക്കുമ്പോള്‍ രണ്ടുപേര്‍ കനാലില്‍ ഇറങ്ങി കഴിഞ്ഞിരിക്കുന്നു.പിന്നെ അവരെ കരയില്‍ കയറ്റാനായി മറ്റുള്ളവരുടെ ശ്രമം.ഒരുകുടിയനെ നേരെയാക്കാന്‍ നോക്കിയ ഡോക്ടര്‍ മുഴുക്കുടിയനായിമാറിയതുപോലെയായിരുന്നു പിന്നെ എല്ലാം .നിമിഷങ്ങള്‍ക്കകം കര കാലിയായി.എല്ലാവരും കനാലില്‍ ആയി എന്നു സാരം.അപ്പോഴാണു ഒരു ഭാഗ്യദോഷിയായ (അങ്ങനെതന്നെ പറയാനേ തോന്നുന്നുള്ളൂ) ഒരു നാട്ടുകാരന്‍ പയ്യന്‍ അവിടെ എത്തിയതു.എന്തോ തമ്മില്‍ പറഞ്ഞു രാകേഷിന്റെ അനുജനെ അവന്‍ ഒന്നു ഞോണ്ടി.പിന്നെ കനാലില്‍ ഒഴുകിവന്ന വസ്തുക്കള്‍ എടുത്ത് തമ്മില്‍ ഏറായി.സിബു അവരെ നയത്തില്‍ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ്.കനാലില്‍ നിന്നു സത്യാഗ്രഹം നടത്തുന്ന സിബു ഗാന്ധിയെ ഞങ്ങള്‍ അവിടെ കണ്ടു.അപ്പോഴാണ് എവിടെനിന്നോ ഒരു കല്ലുപാഞ്ഞുവന്നു സിബു ഗാന്ധിയുടെ കണ്ണാടി താഴെ ഇടുന്നത്.കണ്ണുകാണാതായപ്പോള്‍ ഗാന്ധി അഹിംസമറന്നു,സത്യാഗ്രഹം മറന്നു.പിന്നെ നോക്കുമ്പൊള്‍ കല്ലെറിഞ്ഞവനേ കാണുന്നില്ല.നോക്കുമ്പോള്‍ നമ്മുടെ സിബുഗാന്ധി വെള്ളത്തിലേക്ക് കയ്യ് താഴ്ത്തി പിടിച്ചിട്ടുണ്ട് പല്ലുകടിച്ചാണു ഗാന്ധിയുടെ നില്പ്.സൂക്ഷിച്ചു നോക്കുമ്പൊഴാണ് കാണുന്നത് ,കല്ലെറിഞ്ഞവനെ സിബുഗാന്ധി വെള്ളത്തില്‍ മുക്കി വെച്ചിരിക്കുകയാണ്.അതാണു പുള്ളിയെ കാണാതിരുന്നതു.അല്ലാതെ കക്ഷി ഓടിപ്പോയതല്ല.
കൊലപാതകതിനു സാക്ഷിആകാന്‍ വയ്യാത്തതുകൊണ്ട് ഗാന്ധിയെ പിടിച്ചുമാറ്റി ഞങ്ങള്‍ അവിടെനിന്നു മുങ്ങി.
വീട്ടില്‍ എത്തി ഒന്നും അറിയാത്തവരെപ്പോലെ റിഹേര്‍സല്‍ തുടങ്ങി.ഒരു 7 മണി ആയിക്കാണും പുറത്ത് എന്തൊക്കെയോ സംസാരം കേള്‍ക്കുന്നു.ജനാലയിലൂടെ പുറത്തേക്കുനോക്കിയപ്പോള്‍ ഞെട്ടിപ്പോയി .കുറഞ്ഞതു ഒരു 100 പേരെങ്കിലും കാണും.കനാലില്‍ ഞങ്ങള്‍ പെരുമാറിയ നാട്ടുകാരന്‍ കൊണ്ടുവന്നവരാണ്.കാര്യം അറിഞ്ഞ് എത്തിയ രാജേഷിന്റെ അച്ചന്‍ കൂടിനിന്ന ആളുകളെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നതു കണ്ടു.പിന്നെ ഉയര്‍ന്നു കേട്ടതു രാകേഷിന്റെയും രാജേഷിന്റെയും കരച്ചിലാണ്.അവര്‍ക്കന്ന് അച്ചന്റെകയ്യില്‍ നിന്ന് കണക്കിനു കിട്ടി. ആള്‍ക്കൂട്ടം നടന്നകലുകയാണ് .അപ്പോഴും ഒരാള്‍ നിരാശനായി അവിടെ നിന്നിരുന്നു.അതു മറ്റാരുമായിരുന്നില്ല,ഈ ആള്‍ക്കൂട്ടത്തിന്റെ സംഘാടകനായ മുന്‍പ് ഞങ്ങള്‍ പെരുമാറിവിട്ട നാട്ടുകാരനായിരുന്നു.
ഞങ്ങള്‍ അവിടെ നാടകം അവതരിപ്പിക്കാന്‍ എത്തിയവരാണെന്ന അറിവ് , ആ മര്‍ദ്ദിതന് ഒരല്പം ആശ്വാസത്തിനു വകനല്‍കി എന്നു തോന്നുന്നു . അവിടെ വെച്ചു നിന്നെയൊക്കെ കണ്ടോളാം എന്നു പറഞ്ഞ് മര്‍ദ്ദിതന്‍ അവിടെ നിന്നും നടന്നകന്നു. രാത്രി 10.30 ആയിരിക്കുന്നു , മര്‍ദ്ദിതനും കൂട്ടുകാരും നാടകം കലക്കാനുളള അവശ്യ സാദനങ്ങളുമായി വേദിയുടെ മുന്നില്‍തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്.നാടകം തുടങ്ങുകയാണ് ,യവനിക ഉയരുന്നു.പാണനായി വേഷമിട്ടിരിക്കുന്ന രാജേഷ് കടന്നു വരികയണ്
“തിരുവരങ്ങത്തൂന്നു വന്നതാണേ....പഴങ്കതപാടുവാന്‍ വന്നതാണേ...
അടിയന്റെ പാട്ടിന്റെ ശീലുകളില്‍ ...ഇവിടുത്തെ മണ്ണിന്റെ താളമുണ്ടേ..“
വേദിക്കു മുന്നില്‍ മച്ചാനും കൂട്ടരും പണി തുടങ്ങാനുള്ള പുറപ്പാടിലാണ്.കൂവല്‍ തുടങ്ങുകയാണ് .പെട്ടെന്നാണു അപ്രതീക്ഷിതമായി ഹിരണ്യന്‍സാറും കൂട്ടരും ആള്‍ക്കൂട്ടത്തിലേക്കു ചാടി വീണതു.പിന്നെ ഒരു വിരട്ടലായിരുന്നു.മര്‍ദ്ദിതനും കൂട്ടുകാരും തൊണ്ട വരെ എതിയ കൂവല്‍ പതിയെ അങ്ങു വിഴുങ്ങി.(ഹിരണ്യന്‍ സാര്‍ എന്നു പറഞ്ഞത് ഒരു നാടക സഭയുടെ കാര്യക്കാരനും..നാടക കളരികളില്‍ ആശാനുമാണ്) . അങ്ങനെ പ്രതികാരത്തിനുള്ള അവസാന അവസരവും നഷടപ്പെട്ട് നിരാശരായിരുന്ന ആപാവങ്ങളുടെ മുഖം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.അങ്ങനെ ഈ യവനിക താഴുകയാണ് ശുഭപര്യവസായിയായി.
ആരുടെയൊക്കെയോ ഒച്ചയും ബഹളവും കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കുന്നത് . യവനിക വീണ്ടും ഉയരുകയാണ് .ഇപ്പോള്‍ വേദിയില്‍ മുന്‍പുകണ്ട പാണനില്ല ,തമ്പ്രാനില്ല,അടിയാന്മാരും ഇല്ല .വേദിക്കുമുന്‍പില്‍ നിരാശരായിരുന്ന മര്‍ദ്ദിതനും കൂട്ടരും ഇല്ല. ഒരു ഗാനമേള സംഘത്തിന്റെ ഉപകരണങ്ങള്‍ ആ വേദി കയ്യടക്കിയിരിക്കുന്നു.തിരശ്ശീലയില്‍ എഴുതിയിരിക്കുന്നു ‘നിനവ്’.നിമിഷങ്ങള്‍ക്കുള്ളില്‍ 14 വര്‍ഷങ്ങള്‍ ഞാന്‍ മുന്നോട്ടു സഞ്ചരിച്ചിരിക്കുന്നു.മുന്‍പ് നിന്നിരുന്ന പരബ്രഹ്മ ക്ഷേത്ര നടയില്‍ത്തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്.
വേദിയിലേക്ക് സ്റ്റാര്‍സിങ്ങേര്‍സ് ദുര്‍ഗ്ഗയും വിഷ്ണുവും കടന്നു വരുന്നു.ഗാനമേള തുടങ്ങുകയാണ്.
ആക്ഷര നക്ഷത്രം കോര്‍ത്ത ജപമാലയും.... അഗ്നിയില്‍ സ്ഫുടം ചെയ്ത മനസ്സാം ശംഖുമൂതി.....
(ബാലന്മാഷിന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ഈ പോസ്റ്റ് സാദരം സമര്‍പ്പിക്കുന്നു.)
6 comments:
സുഖമുള്ള, ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍.
ബാലന്‍ മാഷിന്‍റെ M-80യും, കലോല്‍ത്സവങ്ങളും, ഉല്‍ത്സവപറമ്പുകളും, ഹിരണ്യന്‍ മാഷും, കനാലും, നമ്മുടെ സ്കൂളും അങ്ങനെ..അങ്ങനെ..
ഇനിയും ഉണ്ടല്ലോ ഒരുപാട് ഓര്‍മ്മകള്‍...അതിങ്ങനെ "ഓര്‍മ്മക്കുറിപ്പുകളായിട്ടു" പോരട്ടെ..
ഈ ഒർമ്മ കുറിപ്പ് കുറച്ചുനീണ്ടുപോയൊ എന്നൊരു സംശയം..കുറച്ച് അക്ഷരപിശകുകളും ഉണ്ട് കേട്ടൊ....
ആ പതിനാലു വര്‍ഷം മുന്‍പത്തെ സംഭവത്തിലേയ്ക്ക് ഞങ്ങള്‍ വായനക്കാരെ കൂടെ കൊണ്ടു പോകാന്‍ സാധിയ്ക്കുന്നുണ്ട്, ഈ പോസ്റ്റിന്.
[പരിപാടിയ്ക്ക് ശേഷം പെരുമാറാന്‍ ആ പാവം മര്‍ദ്ദിതന്‍ നില്‍ക്കാതിരുന്നത് ഭാഗ്യമായി]
പുതുവത്സരാശംസകള്‍, മാഷേ.
സിബു,ബിലാത്തിപട്ടണം-- സത്യസന്ധമായ അഭിപ്രായങ്ങള്‍ക്ക് നന്ദി.
ശ്രീ മാഷെ, എന്റേയും പുതുവത്സരാശംസകള്‍.
നല്ലൊരു ഓര്‍മ്മക്കുറിപ്പ്..
mmmm kollam kollam..pazhayathokke oram ullathu nallatha...
Post a Comment