ഞാന്‍ ഒരു കാര്‍ബണ്‍ പേപ്പറാണ്.ഞാന്‍ മറച്ചുപിടിച്ച ആ വെള്ള പ്രതലം നിറയെ നീ എഴുതിയ വാക്കുകളാണ്.ആരാണ് ആ വെള്ള പ്രതലത്തെ ഹൃദയം എന്നു വിളിച്ചത്.നീ എഴുതാതിരുന്ന വരികള്‍ അതില്‍ തിരയുന്നതിനുമുന്‍പ് നീ ഒന്നുകൂടി ഓര്‍മ്മിക്കുക.”ഞാന്‍ ഒരു കാര്‍ബണ്‍ പേപ്പറാണ്”.
ഞാന്‍ ഒരു പേനയാണ്.ആരുടെയോ കരങ്ങള്‍ നിയന്ത്രിക്കുന്ന വെറുമൊരു പേന.ഏതോ കരങ്ങളില്‍ ഞെരിഞ്ഞ് അത് നയിക്കുന്ന വഴിയിലൂടെ പോയിരുന്ന ഞാന്‍ എപ്പോഴോ ആശിച്ചിരുന്നോ സ്വന്തമായ ഒരു വ്യക്തിത്വം.സ്വയം കുറിച്ചിടാന്‍ എപ്പൊഴോ കരുതി വെച്ച വാക്കുകള്‍ ഓര്‍മ്മകളില്‍ മാറാലപിടിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നു എന്റെ പരിമിതികള്‍.”ഞാന്‍ ഒരു പേനയാണ്”
10 comments:
പേനകളൊക്കെ തന്നത്താന്‍ അവക്കിഷ്ടമുള്ളതെഴുതിത്തുടങ്ങിയാല്‍ പിന്നെ നമ്മളൊക്കെ എന്തു ചെയ്യും!
ഇവര്‍ ഒരു പേനയോ പകര്‍ത്ത് കടലാസോ അല്ല .നിസ്സഹായരായ രണ്ട് വ്യക്തിത്വങ്ങളാണ് എഴുത്തുകാരി ചേച്ചീ
സ്വയം കുറിച്ചിടാന്‍ എപ്പൊഴോ കരുതി വെച്ച വാക്കുകള്‍ ഓര്‍മ്മകളില്‍ മാറാലപിടിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നു എന്റെ പരിമിതികള്‍.”
aashamsakal
പലപ്പോഴായി നീ എഴുതിയതെല്ലാം നിനക്കെന്നില്‍ തിരയാം...
തെളിവാര്‍ന്ന അക്ഷരങ്ങള്‍ എന്നില്‍ നീ തിരയരുത്...ഞാന്‍ ഒരു കാര്‍ബണ്‍ പേപ്പറാണ്.
ഈശ്വരാ എനിക്കും കവിത വരുന്നു..!!
ഡാ, word verification എടുത്തു കളയ്
ബ്ലോഗും എഴുത്തും വല്ലാതെ ഇഷ്ട്ടപെട്ടു നന്മകള്‍ ഭാവുകങ്ങളോടെ .............
:) nannaayirikkunnu.... keep pennin...
നല്ല ഉപമകൾ കേട്ടൊ ഗോപി..
ഭാവുകങ്ങള്‍!!!
Post a Comment