പണ്ട് എനിക്ക് ഒരുപാട് കളിപ്പാട്ടങ്ങളുണ്ടായിരുന്നു.അവയൊക്കെ വെറും കളിപ്പാട്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ അവയെല്ലാം വലിച്ചെറിഞ്ഞു കളഞ്ഞു.അന്ന് ഞാന്‍ ഓര്‍ത്തില്ല ഒരുനാള്‍ ഞാനും ഇതുപോലെ ഒരു കളിപ്പാട്ടമായി തൊടിയിലേക്ക് വലിച്ചെറിയപ്പെടുമെന്നുള്ള സത്യം.മഴവെള്ളത്തില്‍ ഒലിച്ചുപോകുന്ന കളിപ്പാട്ടങ്ങള്‍ നോക്കി ഞാന്‍ പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു. ഇന്നു പക്ഷേ എന്തോ മഴ നനഞ്ഞ് ഒഴുകുന്നത് ഞാന്‍ തന്നെ ആകുമ്പോള്‍ , എനിക്ക് പൊട്ടിച്ചിരിക്കാന്‍ ആവില്ലല്ലോ.ഒഴുക്കിവിട്ടവര്‍ വരാന്തയില്‍ നിന്ന് കൈകൊട്ടി ചിരിക്കുന്നുണ്ടാവാം .അവരറിയുന്നുണ്ടാവില്ലല്ലോ അവരാണ് നാളത്തെ കളിപ്പാട്ടങ്ങള്‍ എന്ന്.
9 comments:
നല്ല ചിന്ത.
വൈകുന്ന തിരിച്ചറിവുകള്‍.
നമ്മള്‍ നാളത്തെ വലിച്ചെറിയപ്പെടാവുന്ന കളിപ്പാട്ടങ്ങള്‍-ഹും...ഒരു ദീര്‍ഘനിശ്വാസം മാത്രം
it's absolutely true.
keep blogging.
വളരെ വലിയൊരു സത്യം കുറച്ച് വാക്കുകളില്‍ പറഞ്ഞു...
ഗോപീകൃഷ്ണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മാതൃഭൂമിയിലും മറ്റൂം ചിത്രം വരക്കുന്ന ആളെയാണ് ഓര്‍മ്മ വരുന്നത്.
താങ്കളും ചിത്രം വരക്കുന്നുണ്ടല്ലോ?ഇനി ആ ആള് തന്നെയാണോ എന്നും അറിയില്ല.
ഈ പോസ്റ്റ് വളരെ ചെറുതാണെങ്കിലും വളരെ അര്‍ത്ഥവത്തായ വരികള്‍.
ഭാവുകങ്ങള്‍
ഇന്നു പക്ഷേ എന്തോ മഴ നനഞ്ഞ് ഒഴുകുന്നത് ഞാന്‍ തന്നെ ആകുമ്പോള്‍ , എനിക്ക് പൊട്ടിച്ചിരിക്കാന്‍ ആവില്ലല്ലോ.ഒഴുക്കിവിട്ടവര്‍ വരാന്തയില്‍ നിന്ന് കൈകൊട്ടി ചിരിക്കുന്നുണ്ടാവാം .അവരറിയുന്നുണ്ടാവില്ലല്ലോ അവരാണ് നാളത്തെ കളിപ്പാട്ടങ്ങള്‍ എന്ന്.
റാംജി ചേട്ടന്‍ ,ജ്യോ,കണ്ണൂരാന്‍,ശ്രീ,ജെ.പി മാഷ്,മുരളി ചേട്ടന്‍ എല്ലാവര്‍ക്കും ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ക്കും നന്ദി അറിയിക്കുന്നു.
mone ,kuranja pdangal koottichertthu manassil moodivecha otthiri nomprappedutthunna karyangal paranju..ithu palarudeyum avasthakalaayirikkaam..
ഇത് സ്റ്റൈലായി..!!
Post a Comment