ഒരു പാട്ടു മാത്രം ബാക്കിയാക്കി പറന്നകലുവാനാകുമോ പക്ഷീ.
നിന്റെ പാട്ടിലെ സ്വരവും, സ്വരങ്ങള്‍തന്‍ ലയവും കേട്ടു-
മയങ്ങുമൊരു സന്ധ്യതന്‍ മൌനം മറന്നുനീ എന്തിനീ-
യാത്ര തുടങ്ങുന്നു വീണ്ടും അലസമായ്,അവ്യക്തമായ്.
കുളിരാര്‍ന്ന സായന്തനങ്ങള്‍ വിടപറഞ്ഞകലുമ്പോള്‍-
ഈ കാടു കേട്ട നിന്‍ പാട്ടുകള്‍ , കാതോര്‍ത്ത താരാട്ടുകള്‍;
മറയുന്നു , ഒരു ചിറകടിയില്‍ അകലുന്നു എന്ന് അറിയുമ്പോള്‍-
പൊഴിയുമൊരു മഞ്ഞുകണമീ രാത്രി തന്‍ ദുഖമായ്-
ഈ ഇലത്തണ്ടില്‍ നിന്നടരാന്‍ ഒരുങ്ങി നില്‍ക്കെ-
വീശുമൊരു കാറ്റായ് വന്നൊരോര്‍മ്മകള്‍,പൂക്കളായ്-
ഈ തരുവില്‍ വിടരുമോ;
പൂര്‍ണ്ണത തേടി അലഞ്ഞൊരാ പാട്ടിലെ വരികളും,
മൌന സന്ധ്യ തന്‍ പ്രണയവും-
പൂര്‍ണ്ണമാകുമോ , നീ പോകാതിരിക്കുമൊ?
Audio (Quality of the audio is not very good .Please excuse)
14 comments:
കൊള്ളാം..കവിയുടെ ശബ്ദത്തില്‍ തന്നെ കവിത കേള്‍ക്കുന്നത് ഒരു സുഖമുള്ള ഏര്‍പ്പാടാ..
ഒരു വിഷാദം ഉള്ളത് ശബ്ദത്തില്‍ നിന്ന് കിട്ടി...
good attempt.
വരികള്‍ നന്നായിരിക്കുന്നു, കവിത ചൊല്ലിയതു് കേട്ടിട്ടില്ല. കേട്ടിട്ട് അഭിപ്രായം എഴുതാം.
രാത്രിയുടെ ദുഖം മഞ്ഞുതുള്ളിയായി പൊഴിയുംബോള്‍ ഓര്‍മ്മകള്‍ കാറ്റായി വീശി സാന്ത്വനിപ്പിക്കുന്നു...നല്ല വരികള്‍....
കൊള്ളാം..
വീശുമൊരു കാറ്റായ് വന്നൊരോര്‍മ്മകള്‍,പൂക്കളായ്-ഈ തരുവില്‍ വിടരുമോ;
പ്രതിക്ഷ തന്നെ ജീവിതം.
കൊള്ളാം.നനായി.
സിബു,എഴുത്തുകാരിചേച്ചി,മഴത്തുള്ളികള്‍,ജിഷാദ്,റാംജിചേട്ടാ ... പോസ്റ്റ് വായിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും എന്റെ നന്ദി അറിയിക്കുന്നു.
വരികളെല്ലാം തന്നെ മനോഹരം മാഷേ.
ഹൃദയം നിറഞ്ഞ ആശംസകള്‍!!!
നല്ല വരികള്‍....
തുടരുക..
നീ പോകാതിരിക്കുമൊ?
ishtaayi
kavitha vaayichu kettu.valare nannaayittundu..nalla varikal
കവിത പാടിയത് കേട്ടു-വളരെ നന്നായിരിക്കുന്നു-ആശംസകള്‍
ശ്രീ,ജോയ് പാലക്കല്‍,the man to walk with, വിജയലക്ഷ്മിചേച്ചി, ജ്യോ - പോസ്റ്റ് വായിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും എന്റെ നന്ദി അറിയിക്കുന്നു..
കൊള്ളാം ആശംസകള്‍....
Nannayittundu....veendum ......Asamsakal..!!!!!!
Post a Comment