Sunday, 21 March 2010

അമൃതധാര



ഒരു പുലരിയായ് വന്നുനീ എന്റെയീ നെറുകയില്‍-
തൊടുവിച്ച കളഭമാം ഹിമബിന്ധുവില്‍.
വിടരുന്നു പത്മദലങ്ങള്‍ തന്‍ മുകുളങ്ങള്‍-
നിറയുന്ന അറിവിന്‍ പരാഗങ്ങളായ്.
ആത്മാവിലൂറുന്ന തീര്‍തഥമായ് വാക്കായ്-
നീ തന്ന മന്ത്രാക്ഷരങ്ങള്‍ മാറുമ്പോള്‍-
തീരത്തു നില്ക്കുമൊരു കുഞ്ഞിന്റെ കൌതുകം-
ഒരു തിരയായിമാറുന്നു എന്റെയീ ഹൃദയത്തില്‍.
വിരലുകളില്‍ നാദം പകര്‍ന്നു നീ ചതുരശ്ര-
താളം പകര്‍ത്തിയെന്‍ ഹൃദയ മൃദംഗത്തില്‍.
സ്വരമായി ലയമായി സങ്കീര്‍ത്തനമായി-
നാവിലൊരു ഗായത്രിയായ് വന്നു ഞാനറിയാതെന്നോ.
എന്നും ഞാന്‍ കാണുന്നു ജഞാനസ്വരൂപിണി-
അംബികേ അമ്മേ സരസ്വതീ നിന്‍ രൂപം.
ആത്മാവിലൂറുന്ന ഋകും സാമവും-
എന്നില്‍ നിറച്ചൊരാ ദിവ്യ പ്രകാശമേ.
സ്വീകരിക്കൂ ഈ ജന്മമാം അര്‍ച്ചന-
അര്‍പ്പിച്ചിടുന്നു നിന്‍ പാദങ്ങളില്‍ നിത്യം..

6 comments:

jyo.mds said...

വളരെ നന്നായിരിക്കുന്നു-ഒരു അമൃതധാര തന്നെ.

Typist | എഴുത്തുകാരി said...

സരസ്വതീദേവിയുടെ അനുഗ്രഹമുണ്ടാവട്ടെ എപ്പോഴും.

Sukanya said...

നാവിലൊരു ഗായത്രിയായ് വന്നു ഞാനറിയാതെ .. സരസ്വതീകടാക്ഷം ഉണ്ട്, ഇനിയും നിലനില്‍ക്കട്ടെ.

Renjini said...

Its really good yaar... Iyal ithra valiya sambhavam ayirunno....

എന്‍.ബി.സുരേഷ് said...

ഹൃദയമൃദംഗം എനിക്കിഷ്ടമായി.
പ്രാര്‍ത്ഥന കൊള്ളാം
പക്ഷെ വാക്കുകള്‍ എപ്പോഴും പുതുക്കണം. .

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu...... aashamsakal.......