ഞാന്‍ വാക്കുകള്‍ അടുക്കി വാചകങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.
അപ്പോള്‍ രണ്ടു വാക്കുകള്‍ , പ്രണയവും പ്രളയവും.
പ്രണയത്തിനു മുന്‍പാണോ പ്രളയം വരേണ്ടത് ?
അതോ പ്രണയത്തിനു ശേഷമോ പ്രളയം?
ഈ തിരക്കുകള്ക്കിടയില്‍ എന്നെ ഭൂതകാലത്തിലേക്ക് കൊണ്ടുപോയത്-
ഒരു ബാക്ക് സ്പെയ്സോ അതോ അലസമായ ഒരു നിദ്രയോ?
വഴിവക്കിലിരുന്ന ഭ്രാന്തിയുടെ പിറുപിറുപ്പില്‍ ഞാന്‍ കേട്ടത്-
കപടലോകത്തോടുള്ള അമര്‍ഷമോ അതൊ ഇത് എന്റെ വിധി എന്ന നെടുവീര്‍പ്പോ?
1 comments:
പ്രണയം ശാന്തമാണോ..?എങ്കില്‍ പ്രളയത്തിനു ശേഷവും,
പ്രണയം ഭീകരമാണോ? എങ്കില്‍ പ്രളയത്തിനു ഒപ്പവും ആകാനാണ് സാധ്യത..
പ്രണയം പ്രളയത്തിനു മുന്നെ പോകാന്‍ ഒരു സാധ്യതയും കാണുന്നില്ല..!!
Post a Comment