Monday, 29 March 2010
നീ പോകാതിരിക്കുമൊ?
Posted by ഗോപീകൃഷ്ണ൯.വി.ജി at 2:12 pm 14 comments
Labels: കവിത
Sunday, 21 March 2010
അമൃതധാര
തൊടുവിച്ച കളഭമാം ഹിമബിന്ധുവില്‍.
വിടരുന്നു പത്മദലങ്ങള്‍ തന്‍ മുകുളങ്ങള്‍-
നിറയുന്ന അറിവിന്‍ പരാഗങ്ങളായ്.
ആത്മാവിലൂറുന്ന തീര്‍തഥമായ് വാക്കായ്-
നീ തന്ന മന്ത്രാക്ഷരങ്ങള്‍ മാറുമ്പോള്‍-
തീരത്തു നില്ക്കുമൊരു കുഞ്ഞിന്റെ കൌതുകം-
ഒരു തിരയായിമാറുന്നു എന്റെയീ ഹൃദയത്തില്‍.
വിരലുകളില്‍ നാദം പകര്‍ന്നു നീ ചതുരശ്ര-
താളം പകര്‍ത്തിയെന്‍ ഹൃദയ മൃദംഗത്തില്‍.
സ്വരമായി ലയമായി സങ്കീര്‍ത്തനമായി-
നാവിലൊരു ഗായത്രിയായ് വന്നു ഞാനറിയാതെന്നോ.
എന്നും ഞാന്‍ കാണുന്നു ജഞാനസ്വരൂപിണി-
അംബികേ അമ്മേ സരസ്വതീ നിന്‍ രൂപം.
ആത്മാവിലൂറുന്ന ഋകും സാമവും-
എന്നില്‍ നിറച്ചൊരാ ദിവ്യ പ്രകാശമേ.
സ്വീകരിക്കൂ ഈ ജന്മമാം അര്‍ച്ചന-
അര്‍പ്പിച്ചിടുന്നു നിന്‍ പാദങ്ങളില്‍ നിത്യം..
Posted by ഗോപീകൃഷ്ണ൯.വി.ജി at 7:39 am 6 comments
Labels: കവിത
Saturday, 20 March 2010
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി
Posted by ഗോപീകൃഷ്ണ൯.വി.ജി at 9:33 am 4 comments
Labels: ഓര്‍മ്മക്കുറിപ്പ്
Thursday, 18 March 2010
മൂന്ന് സംശയങ്ങള്‍
ഞാന്‍ വാക്കുകള്‍ അടുക്കി വാചകങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.
അപ്പോള്‍ രണ്ടു വാക്കുകള്‍ , പ്രണയവും പ്രളയവും.
പ്രണയത്തിനു മുന്‍പാണോ പ്രളയം വരേണ്ടത് ?
അതോ പ്രണയത്തിനു ശേഷമോ പ്രളയം?
ഈ തിരക്കുകള്ക്കിടയില്‍ എന്നെ ഭൂതകാലത്തിലേക്ക് കൊണ്ടുപോയത്-
ഒരു ബാക്ക് സ്പെയ്സോ അതോ അലസമായ ഒരു നിദ്രയോ?
വഴിവക്കിലിരുന്ന ഭ്രാന്തിയുടെ പിറുപിറുപ്പില്‍ ഞാന്‍ കേട്ടത്-
കപടലോകത്തോടുള്ള അമര്‍ഷമോ അതൊ ഇത് എന്റെ വിധി എന്ന നെടുവീര്‍പ്പോ?
Posted by ഗോപീകൃഷ്ണ൯.വി.ജി at 11:22 am 1 comments
Labels: കവിത
Monday, 1 March 2010
ബിംബങ്ങള്‍ ഉടഞ്ഞു വീഴുമ്പോള്‍
ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം... കേരളമെന്നുകേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍... എന്നു ഞങ്ങള്‍ ഉറക്കെ പാടിയത് ഇതു എഴുതിയ കവിയോടുള്ള അമിത ആദരവോ അല്ലെങ്കില്‍ വ്യക്തിപരമായ താല്പര്യങ്ങള്‍ കൊണ്ടോ ആയിരുന്നില്ല.മറിച്ച് ഓരോ കേരളീയനും ഇത് ഏറ്റുപാടിയപ്പോള്‍ ഇവിടെ മുഴങ്ങിയത് ദേശസ്നേഹത്തിന്റെ മാറ്റൊലികളായിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാദ്യമങ്ങളിലൂടെ കണ്ടക്ഷോഭം നടത്തുന്ന നടന്മാരും വിമര്‍ശകശിരോമണികളും ഒന്നു തിരിച്ചറിയണം ഞങ്ങള്‍ ഇഷ്ടപ്പെട്ടത് നിന്‍ങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെയും സത്യസന്ധമായ വിമര്‍ശനങ്ങളേയു മാത്രമാണ്.അപ്പോള്‍ നിങ്ങള്‍ ചോദിക്കാം ഒരു കഥാപാത്രം എന്നത് ഒരു നടന്റെ കഴിവല്ലേ എന്ന്.ആണെന്ന് ഞാന്‍ സമ്മതിക്കാം , പക്ഷേ ആ നടന് അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഒരുപോലെ വിജയിച്ചിരുന്നു എങ്കില്‍.ഇപ്പോള്‍ നമുക്ക് മനസ്സിലാകും ഒരു നടന്റെ മാത്രം കഴിവല്ല മറ്റു പല ഘടകങ്ങളും ഒരു കഥാപാത്രത്തിന്റെ അല്ലെങ്കില്‍ ഒരു സിനിമയുടെ വിജയത്തില്‍ ഒരുപോലെ സ്വാദീനം ചെലുത്തുന്നുണ്ടെന്ന്.അല്ലയോ വിമര്‍ശകാ അങ്ങയുടെ പ്രസംഗങ്ങള്‍ ഞങ്ങള്‍ കേട്ടിരുന്നത് അതില്‍ ഞങ്ങള്‍ അറിയുന്ന സത്യത്തിന്റെ അംശം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ്.അല്ലാതെ വിഗ്ഗ് വെച്ചില്ല എന്നു താങ്കള്‍ അവകാശപ്പെടുന്ന ആ തലയും ചായം തേക്കാത്ത മുഖവും കണ്ടിരിക്കാനുള്ള കൊതികൊണ്ടായിരുന്നില്ല . മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ മാത്രമായി പത്ര പ്രസ്താവനകള്‍ നടത്തുന്നവര്‍ ഒന്നു തിരിച്ചറിയണം ഇത് സ്വന്തം പല്ലിന്റെ ഇടകുത്തി മറ്റുള്ളവനു മണക്കാന്‍ നീട്ടുന്നതിനു തുല്യമാണു നിങ്ങളുടെ ഈ പ്രവര്‍ത്തി.ഒരു വ്യക്തിയെ ആക്ഷേപിക്കാന്‍ പത്ര മാദ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ സമൂഹത്തോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത കുറ്റ മാണ്. കേരളത്തിലെ ഓരോ വ്യക്തിയും ശത്രുക്കളെ കുറ്റം പറയാന്‍ പത്രമാദ്യമങ്ങളെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഇന്നുകാണുന്ന മാട്രിമോണിയല്‍ പേജുപോലെ പുതിയതായി ഒന്ന് പത്രാധിപന്മാര്‍ക്ക് ആലോചിക്കാവുന്നതാണ്.ഇത്തരം വാചാടോപങ്ങള് അച്ചടിച്ച് വിടുന്ന സ്നേഹിതരെ , പ്ലീസ് ..ഞങ്ങള്‍ക്ക് താല്പര്യമില്ല ..
Posted by ഗോപീകൃഷ്ണ൯.വി.ജി at 9:43 am 6 comments
Labels: ലേഖനം