Saturday, 19 December 2009

ആല്‍ബര്‍ട്ടിനെ മറന്നവര്‍ പശ്ചാത്തപിക്കുമോ?

2006 ജൂണ്‍ മാസം ഫ്രാങ്ക്-ഫര്‍ട്ടിലേക്കു വിമാനം കയറുമ്പൊള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ചെയ്തു തീര്‍ക്കേണ്ട കുറെ ജോലികളും അതിനായി പോകേണ്ടിയിരുന്ന കൊമേര്‍സ് ബാങ്കും മാത്രമായിരുന്നു.പോര്‍ട്ട് ഫോലിയൊ മാനേജ്മെന്റും ഹ്യൂമന്ക്യാപിറ്റല്‍ മാനേജുമെന്റും മനസ്സില്‍ നിറക്കുന്ന ടെന്‍ഷന്‍ മറക്കാന്‍ എന്നെ സഹായിച്ചിരുന്നതു യാത്രകള്‍ മാത്രമായിരുന്നു.

ഒരു വാരാന്ത്യ യാത്രക്കുവേണ്ടി വിവരങ്ങള്‍ തിരയുന്നതിനിടയിലാണ് ഊള്‍ം(ULM)എന്ന ഒരു സ്തലപ്പേര് എന്റെ ശ്രദ്ദയില്‍ പെടുന്നത്.ഒരിക്കലും ചേരാത്ത മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്ത് ഒരു വാക്ക് ഉണ്ടാക്കിയതുപോലെയാണ് അതു കണ്ടപ്പോള്‍ ആദ്യം തോന്നിയത് .അതുതന്നെയാകാം അതിനേക്കുറിച്ചു കൂടുതല്‍ അറിയാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകവും.

ഊള്‍ം എന്ന നഗരത്തിന്റെ മനോഹാരിതയും ജീവിത രീതികളും എല്ലാം ഇന്റെര്‍നെറ്റിലെ വിവരണങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യന്‍ ദേവാലയം സ്ഥിതിചെയ്യുന്നതിവിടെ ആണെന്നുള്ളതായിരുന്നു ഈ നഗരത്തിന്റെ എടുത്തു പറയാവുന്ന ഒരു പ്രത്യേകത.എന്തോ.ഈ വിവരണങ്ങള്‍ ഒന്നും എന്നെ ത്രിപ്തനാക്കാത്തതുപോലെ.ഞാന്‍ കാണാത്ത അല്ലെങ്കില്‍ അറിയാത്ത മറ്റെന്തോ ഒന്നു ഈ നഗരത്തില്‍ മറഞ്ഞുകിടക്കുന്നതുപോലെ. അദൃശ്യമായ എന്തൊ ഒരു ശക്തി വീണ്ടും എന്റെ മനസ്സില്‍ മന്ത്രിച്ചുകൊണ്ടിരുന്നു.

സീത്സ് സട്രാസ്സയിലെ 6ആം നംബര്‍ അപ്പാര്‍ട്ടമെന്‍സില്‍ ഏറ്റവും മുകളിലുള്ള നിലയില്‍ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.എന്തൊ,ഉറക്കം വരുന്നില്ല ,മനസ്സില്‍ നിറയെ ഒരേ ഒരു ചിന്ത മാത്രം ഉല്‍ം .ഉറക്കത്തിനായുള്ള ഒന്ന് ഒന്നര മണിക്കൂര്‍ പരിശ്രമം കഴിഞ്ഞ് പരാജിതനായി ഞാ‍ന്‍ എഴുന്നേറ്റിരുന്നു.ജനാലയിലൂടെ അങ്ങുദൂരെ ഫ്രാങ്ക്-ഫര്‍ട്ട് നഗരം കാണാം.ദീപങ്ങള്‍കൊണ്ട് മനോഹരമാക്കപ്പെട്ട അംബരചുംബികളായ കെട്ടിടങ്ങള്‍.ദീപാലംകൃതമായ മെയിന്‍ ടവറും പെന്‍സില്‍ ടവറും കൊമെര്‍സ് ബാങ്ക് കെട്ടിടവുമെല്ലാം ആ നഗരത്തിന്റെ ശോഭ പതിന്മടന്‍ങ്ങു വര്‍ദ്ദിപ്പിച്ചിരുന്നു.
ആംഗലേയ കവി ജോണ്‍ കീറ്റ്സ് പറഞ്ഞതെത്ര ശരിയാണെന്ന് എനിക്കപ്പൊള്‍ തോന്നി.അദ്ദേഹം പറഞ്ഞതിങ്ങനെ -
“കേട്ട ഗാനങ്ങള്‍ മധുരം,കേള്‍ക്കാത്തവ അതിമധുരം” .

ഉല്‍ം എന്ന ചിന്ത പിന്നെയും മനസ്സിനെ അസ്വസ്തമാക്കാന്‍ തുടങ്ങിയപ്പോള്‍ ലാപ്ടോപ്പ് തുറന്നു.എത്ര കീവേര്‍ഡുകള്‍ കൊടുത്തു എന്നറിയില്ല ,ഒടുവില്‍ ആ അന്വേഷണങ്ങള്‍ ചെന്നുനിന്നത് ഒരു പേരിലാണ് ‘ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍സ് സ്ട്രാസ്സെ (street).എന്റെ കണ്ണുകള്‍ വിടര്‍ന്നു.അന്വേഷണങ്ങള്‍ വെറുതെയായില്ല എന്ന ഒരു തോന്നല്‍.അതെ അതുതന്നെയായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാനായ ശാസ്ത്രകാരന്റെ ജന്മസ്തലം.

ഇപ്പൊള്‍ ഞങ്ങള്‍ ഉല്‍ം എന്ന നഗരത്തിലേക്കുള്ള യാത്രയിലാണ് .ഫ്രാങ്ക്-ഫര്‍ട്ടില്‍നിന്ന് യാത്ര തുടങ്ങിയിട്ട് മൂന്നുമണിക്കൂറാകുന്നു.ട്രെയിനിപ്പോള്‍ ചരിത്ര പ്രധാന നഗരമായ സ്റ്റുട്ട്-ഗാര്‍ട്ടിലാണ്.സ്റ്റുട്ട് -ഗാര്‍ട്ട് ഒരു മ്യൂസ്സിയനഗരമാണെന്നു പറയാം.ലോകപ്രശസ്തമായ മെര്‍സിടേഴസ് ബെന്റ്സ് മ്യൂസ്സിയവും ഇവിടെയാണുള്ളത്.

അവിടെനിന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നതു രണ്ട് നിലകള്‍ ഉള്ള ഒരു ട്രെയിനില്‍ ആയിരുന്നു.അത് എന്നെ സംബന്ദിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു.പുറത്തു മഴ പെയ്യുകയാണ്.അടുത്തിരുന്ന ഒരു നാട്ടുകാരനോട് ചോദിച്ചപ്പോള്‍ ഊള്‍മ്ം അടുത്ത സ്റ്റേഷനാണെന്നറിയാന്‍ കഴിഞ്ഞു.

ഒടുവില്‍ ഇതാ‍ ഞങ്ങള്‍ എത്തിയിരിക്കുന്നു,ഒരു മഹാനായ ശാസ്ത്രജ്ഞന്റെ ജന്മനാട്ടില്‍.പ്രതീക്ഷിച്ചത്ര വലിയ സ്റ്റേഷന്‍ ആയിരുന്നില്ല ഊള്‍മിലേത്.ട്രെയിന്‍ ഇറങ്ങി ഞങ്ങള്‍ സ്റ്റേഷനു പുറത്തേക്കു നടന്നു.ഇപ്പൊള്‍ ഏകദേശം 3 മണി ആയിരിക്കുന്നു. പക്ഷെ നിരത്തുകളില്‍ അത്ര തിരക്കുണ്ടായിരുന്നില്ല.നടക്കുന്നതിനിടയില്‍ അവിടെ വെച്ചിരുന്ന ബോര്‍ട് ശ്രധ്ദയില്‍ പെട്ടു ‘Muenster Church‘.ചുറ്റും കണ്ണോടിച്ചപ്പൊള്‍ത്തന്നെ അംബരചുംബിയായ ആ ദേവാലയത്തിന്റെ മീനാരങ്ങള്‍ ദൃശ്യമായി.അതിനെ ലക്ഷ്യമാക്കിനടക്കുമ്പോഴും മനസ്സുനിറയെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും അദ്ദേഹത്തിന്റെ പഴയ വീടും ആയിരുന്നു.

ആ നടത്തത്തിനിടയില്‍ പലരോടും ചോദിച്ചു ഐന്‍സ്റ്റീനെ പറ്റി , അദ്ദേഹത്തിന്റെ വീടിനെ പറ്റി.ഇങ്ലീഷ് അറിയാത്തതു കൊണ്ടോ അതൊ ഐന്‍സ്റ്റീനെ അറിയാത്തതുകൊണ്ടൊ ചോദ്യം കേട്ടവരെല്ലാം കയ്മലര്‍ത്തി.ആ ദേവാലയം കണ്ട് തിരിച്ചു നടക്കുമ്പോഴും ചോദ്യം ആവര്‍ത്തിച്ചു ,പക്ഷെ ഭലമുണ്ടായില്ല.എന്റെ സുഹൃത്തുക്കള്‍ക്ക് മടുത്തു തുടങ്ങിയിരുന്നു.മാത്രവുമല്ല മടക്കയാത്രക്കുള്ള ട്രെയിനിന്റെ സമയവും ആകുന്നു.എങ്കിലും ഞാന്‍ എന്റെ ലക്ഷ്യത്തില്‍ നിന്നു പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു.ഇതിനായിമാത്രമാണ് ഞാന്‍ ഇവിടെ എത്തിയത് എന്ന ഒരു തോന്നല്‍.

അപ്പൊഴാണുഓര്‍മ്മവന്നത് ഇന്നലെ ഇന്റെര്‍നെറ്റില്‍ നിന്നു പ്രിന്റ് ചെയ്ത ഊള്‍മ്ം മാപ്പിനെ പറ്റി.അതില്‍ പറഞ്ഞിരിക്കുന്ന സ്തലത്തു തന്നെയാണു ഞങ്ങള്‍ ഇപ്പൊള്‍ നില്‍ക്കുന്നത്.ചുറ്റും കണ്ണോടിച്ചു നോക്കി.ആധുനിക രീതിയില്‍ പണിത കുറെ കെട്ടിടങ്ങളും കടകളും മാത്രം.അതാ അല്പം അകലെയായി ഒരു മാര്‍ബിള്‍ ഫലകം.ഞങ്ങള്‍ അതിനെ ലക്ഷ്യ്മാ‍ക്കി നടന്നു.
അതെ അതു മാത്രമായിരുന്നു ആ മഹാനായ ശാസ്ത്രജ്ജ്നേ ഓര്‍മ്മിക്കുവാന്‍ ഒരു തെളിവായി അവിടെ ഉണ്ടായിരുന്നതു.അത് ഒരു മാര്‍ബിള്‍ ഫലകമായിരുന്നു.മഹാനായ ആ ശാസ്ത്രകാരന്റെ രൂപം അതില്‍ പതിപ്പിച്ചിരിക്കുന്നു.അതിനു താഴെ ഇങ്ങനെ എഴുതിയിരുന്നു “എ ഗിഫ്റ്റ് ഫ്രം ഇന്ത്യ.കല്‍കട്ട ആര്‍ട്ട് ഗാലറി” .

1871ല്‍ പണികഴിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ഭവനം രണ്ടാം ലോകമഹായുദ്ദത്തില്‍ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു.അതിനെക്കുറിച്ച് ആ മഹാനായ ശാസ്ത്രകാരന്‍ പറഞ്ഞതിങ്ങനെ “സമയം അതിനെ സ്വാദീനിച്ചിരിക്കുന്നു അത് എന്നില്‍ ചെലുത്തിയ സ്വാദീനത്തെക്കാള്‍ വളരെയധികം”.

1879 മാര്‍ച്ച് 14 നു ഊള്‍മില്‍ ജനിച്ച ആല്‍ബെര്‍ട്ട് പിന്നെ വളര്‍ന്നത് മ്യൂണിക് എന്ന സ്തലത്തായിരുന്നു.ആല്‍ബെര്‍ട്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതു ഇറ്റലിയിലും സ്വിറ്റ്സെര്‍ലാന്റ്റിലും ആയിരുന്നു.(ജര്‍മനിയില്‍ നാസികളുടെ ആക്രമണത്തില്‍ ഭയന്ന് പാലായനം ചെയ്യപ്പെട്ട ജൂതന്മാരുടെ കൂട്ടത്തില്‍ ആല്‍ബര്‍ട്ടും ഉണ്ടായിരുന്നിരിക്കാം).

പിന്നീട് USല്‍ എത്തിയ ആല്‍ബെര്‍ട്ട് ,ഒരു അദ്യാപകനായി.നിരവധി കണ്ടു പിടുത്തങ്ങള്‍ നടത്തിയ ആമഹാപ്രതിഭ 1922 ലെ ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹനായി.

ആ വീടിനെ മറന്നതുപോലെ ആ നാട്ടുകാര്‍ മഹാനായ ആ മനുഷ്യനേയും ഏറക്കുറെ മറന്നിരിക്കുന്നു.ആ മഹാപ്രതിഭക്കായി ഒരു ചെറിയ സ്മാരകമെങ്കിലും അവിടെ സ്താപിച്ച എന്റെ ഇന്ത്യന്‍ സഹോദരരേ നിങ്ങള്‍ക്കെന്റെ അഭിവന്ദനം.

5 comments:

jyo.mds said...

അതിശയവും സന്തോഷവും തോന്നി-
അതിശയം ...ഇത്രയും പ്രസിഗ്ദ്ധനായ ഒരുPhysics Nobel Laureateന്റെ ഒരു സ്മാരകം പോലും ജന്മദേശത്തില്ല എന്നത്.!!!!
...gift from the people of India എന്ന വാചകം,സന്തോഷത്തിനിടയാക്കി.

ഗോപീകൃഷ്ണ൯.വി.ജി said...

ഈ സ്മാരകത്തിനല്പം അകലെയായി മറ്റൊരു മാര്‍ബിള്‍ സ്തൂപം ഇപ്പൊള്‍ ഉണ്ട് .ആ മഹാനായ ശാസ്ത്രകാരന്റെ ഒരു അടയാളം പോലും പതിക്കാത്ത മാന്യമായി സംരക്ഷിക്കപ്പെടത്ത അത് അനാദരവിന്റെ ഉത്തമ ഉദാഹരണമായി മാറുന്നു.അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.

വരയും വരിയും : സിബു നൂറനാട് said...

ഉലും - ലെ ആളുകള്‍ തീര്‍ച്ചയായും പശ്ചാതപിക്കണം. വായിക്കുമ്പോള്‍ ഇങ്ങനെ ഒരു feel തരാന്‍ കഴിഞ്ഞിട്ടുണ്ട്.
Germany-ല്‍ കണ്ടിട്ടുള്ള ഇനിയും പുതിയ കാര്യങ്ങള്‍ എഴുത്തായിട്ടു പോരട്ടെ..
good work. Keep on writing.

jayanEvoor said...

വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്‌.

അഭിനന്ദനങ്ങള്‍!

ഗോപീകൃഷ്ണ൯.വി.ജി said...

സിബു,ജയേട്ടന്‍,സോണ ജി ---- അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി..വീണ്ടും വരിക.

സോണ ജി--- എന്റേയും പുതുവത്സരാശംസകള്‍ . ആലപ്പുഴയില്‍ എവിടെയാണ്.