Sunday, 18 October 2009

കഴിഞ്ഞുപോയ മഴക്കാലം

ഓരോ മഴത്തുള്ളി കൊഴിയുമ്പോഴും ഞാന്‍ -

ഓര്‍ത്തിരുന്നു ആ മഴക്കാലം .

കടലാസ്സുകൊണ്ടുനാം കളിവഞ്ചി തീര്‍ത്തതും -

ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ചതും.

കളിയായി നീയെന്റെ കവിളില്‍ നീ നുള്ളിയാ-

പാടുകള്‍ എന്നൊ മറഞ്ഞു.

മനസ്സെന്ന പുസ്തകത്താളില്‍ നീ വിരചിച്ച-

ചിത്രങ്ങള്‍ ഇന്നും ബാക്കി.

നടവഴി ഇടവഴി ഓടിത്തളര്‍ന്നു നാം-

ചെമ്പകപ്പൂക്കള്‍ പെറുക്കി.

ഒരു കൊച്ചു കാറ്റു അടര്‍ത്തിയാ ഇലകള്‍ ചേര്‍ത്ത്-

എത്ര തലപ്പാവു നെയ്തു .

ചുരുള്‍വീണ നിന്റെ മുടിത്തുമ്പില്‍ നിന്നു ഞാന്‍ -

ഒരു മുല്ലമൊട്ടുകവര്‍ന്നു.

അതുവെച്ച പുസ്തകത്താളില്‍ ഒര്‍മകള്‍-

ഇന്നും പരത്തും സുഗന്തം.

ഒരു കുടക്കീഴില്‍ നാം ചേര്‍ന്നു നടന്നതും-

തോട്ടില്‍ പരല്‍ മീന്‍ പിടിച്ചതും .

കണ്ണന്‍ചിരട്ടകള്‍ കൊണ്ടുനാം അന്നെത്ര-

മണ്ണപ്പം ചുട്ടു കളിച്ചു.

ഒരു കാറ്റിലെത്തിയാ അപ്പൂപ്പന്‍ താടിക്കായ്-

തൊടിയായ തൊടിയെത്ര ഓടി.

ആ മഴക്കാലത്തു പാറിപ്പറക്കുവാന്‍-

എത്രയോ തുമ്പികള്‍ വന്നൂ.

ആ മഴക്കാലം കഴിഞ്ഞപ്പോള്‍

തുമ്പികള്‍ പലവഴിയായി അകന്നു.

ഇന്നു ഞാന്‍ അറിയുന്നു എന്നോ അകന്നൊരാ-

തുമ്പികളില്‍ രണ്ടുപേര്‍ നമ്മള്‍.

ഓരോ മഴത്തുള്ളി കൊഴിയുമ്പോഴും

ഞാന്‍ ഓര്‍ത്തിരുന്നു ആ മഴക്കാലം .

5 comments:

എം.പി.ഹാഷിം said...

good!!

ശ്രീ said...

നന്നായിട്ടുണ്ട് മാഷേ.

എഴുത്തെല്ലാം കുറച്ചോ?

സിബു നൂറനാട് said...

പുനര്‍ജനിക്കാം..പുതിയ ബാല്യത്തിലേക്ക്.
കൊള്ളാം.

jyo.mds said...

വളരെ നന്നായിരിക്കുന്നു-flash back

അക്ഷരപകര്‍ച്ചകള്‍. said...

Nalla varikal....the last lines are really beautiful.