ഞാന്‍ ഒരു കാര്‍ബണ്‍ പേപ്പറാണ്.ഞാന്‍ മറച്ചുപിടിച്ച ആ വെള്ള പ്രതലം നിറയെ നീ എഴുതിയ വാക്കുകളാണ്.ആരാണ് ആ വെള്ള പ്രതലത്തെ ഹൃദയം എന്നു വിളിച്ചത്.നീ എഴുതാതിരുന്ന വരികള്‍ അതില്‍ തിരയുന്നതിനുമുന്‍പ് നീ ഒന്നുകൂടി ഓര്‍മ്മിക്കുക.”ഞാന്‍ ഒരു കാര്‍ബണ്‍ പേപ്പറാണ്”.
ഞാന്‍ ഒരു പേനയാണ്.ആരുടെയോ കരങ്ങള്‍ നിയന്ത്രിക്കുന്ന വെറുമൊരു പേന.ഏതോ കരങ്ങളില്‍ ഞെരിഞ്ഞ് അത് നയിക്കുന്ന വഴിയിലൂടെ പോയിരുന്ന ഞാന്‍ എപ്പോഴോ ആശിച്ചിരുന്നോ സ്വന്തമായ ഒരു വ്യക്തിത്വം.സ്വയം കുറിച്ചിടാന്‍ എപ്പൊഴോ കരുതി വെച്ച വാക്കുകള്‍ ഓര്‍മ്മകളില്‍ മാറാലപിടിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നു എന്റെ പരിമിതികള്‍.”ഞാന്‍ ഒരു പേനയാണ്”
Tuesday, 25 May 2010
അവര്‍ പറഞ്ഞത്
Posted by ഗോപീകൃഷ്ണ൯.വി.ജി at 11:18 am 10 comments
Labels: കവിത