Thursday, 18 October 2007

ചിതറിയ അക്ഷരങ്ങള്‍


പുസ്തകത്തിന്റെ താളുകള്‍ കീറീയെന്‍ -
അക്ഷരങ്ങള്‍ ചിതറീയോ മണ്ണില്‍,
ചേര്‍ത്തു വെയ്ക്കാന്‍ ശ്രമിക്കില്ല ഞാനിനി ,
ശിഥിലമായൊരാ സ്നേഹ കാവ്യവും.

വിറയുമീകയ്കള്‍ തളരുന്നു ,പ്രാണനില്‍-
പകുതിയെങ്ങോ പകുത്ത് പോയെങ്കിലും,
തെളിവിനായ് മാത്രം ഇന്നുമീ ജീവന്റെ-
കണികകള്‍ എന്റെ സിരകളില്‍ ഒഴുകുന്നു.

കണ്ണുനീരില്ല കണ്‍കളില്‍ നിന്നുമാ-
സ്നേഹ രശ്മികള്‍ മാഞ്ഞിരിക്കുന്നതാ,
ഗഗന സീമന്ത രേഖയില്‍ നിന്നുമാ-
അരുണ കുങ്കുമം പടര്‍ന്നിരിക്കുന്നുവോ..

പോകുവാനുള്ള വഴികള്‍ എന്‍ മുന്‍പിലായ്‌-
ഇരുള്‍ നിറഞ്ഞു അവ്യക്തമാകുന്നിതാ..
എഴുതിടുന്നു ങ്ാന്‍ ഈ യാത്രാമൊഴി-
കവിതയായ്‌ എന്റെ മനസ്സിലെ വരികളാല്‍.

ജീവിതമെന്ന യാത്രയില്‍ എന്നെ-
സ്നേഹിച്ചവര്‍ക്കൊക്കെ നല്‍കുവാന്‍ ഇന്നിനി,
നന്ദി എന്ന രണ്ടക്ഷരം മാത്രമേ-
ബാക്കിയായുള്ളു ഈ പുസ്തകത്തിങ്കല്‍ .

എഴുത്ിടുന്നു ങ്ാന്‍ ഈ യാത്രാമൊഴി-
കവിതയായ്‌ എന്റെ മനസ്സിലെ വരികളാല്‍.
ഈ യാത്ര മാത്രമാണിന്നെന്‍ ജീവനില്‍-
പിന്തുടരട്ടെ ഇരുളിന്റെ കാല്‍പ്പാടുകള്‍.


( Published on 2006 oct .)

6 comments:

മയൂര said...

നന്നായിരിക്കുന്നു...:)

മന്‍സുര്‍ said...

ഗോപി....

ഇരുളിലേക്ക്‌ മായും നാമ്മൊക്കെയുമൊരു നാള്‍
ബാക്കിയാവുവതീയോര്‍മ്മകള്‍ മാത്രമായ്‌
വിടപറയും മുബേ ചൊല്ലുവതെന്തിനീ യാത്രമൊഴി
തുടരുക നീ നിന്‍ ജീവിതമൊഴി
ജീവിതം ചിതറിതെറിക്കും നിമിഷം
ഒപ്പം ചിതറാതിരിക്കട്ടെയീ മധുരാക്ഷരങ്ങള്‍

നന്നായിരിക്കുന്നു ..ഇനിയും എഴുതുക

മുരളി മേനോന്‍ (Murali K Menon) said...

നിരാശത ഒഴിവാക്കുവാ‍ന്‍ കവിതകൊണ്ട് കഴിയട്ടെ.

അക്ഷരത്തെറ്റുകള്‍ തിരുത്തി പോസ്റ്റ് ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ? (മംഗ്ലീഷ് പ്രശ്നങ്ങളാണു കൂടുതല്‍)
ങാ‍ാന്‍ - ഞാനിനി
ശിധിലം - ശിഥിലം (Sithhilam)
കന്ണ്കളില്‍ - കണ്‍കളില്‍
എഴുത്ിടുന്നു ങ്ാന്‍ - എഴുതിടുന്നു ഞാന്‍
നന്ധി - നന്ദി
രന്ടക്ഷരം - രണ്ടക്ഷരം
ബാക്കിയയുള്ളു - ബാക്കിയായുള്ളു
മാത്രമാണിന്നേന്‍ - മാത്രമാണിന്നെന്‍

ശെഫി said...

നന്നായിരിക്കുന്നു

ശ്രീ said...

വളരെ നല്ല വരികള്‍... തുടരൂ, ആശംസകള്‍!

സിബു നൂറനാട് said...

അണ്ണാ നന്നായിരിക്കുന്നു..