മഴ എനിക്ക് ഒരു മധുരമുള്ള ഓര്‍മ്മയാണ് . കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വന്ന് ചെറിയച്ഛന്റെ വീട്ടിന്റെ ഉമ്മറത്ത് സ്കൂളില്‍ നിന്നു മടങ്ങി വരുന്ന അദ്യാപകരായ അച്ഛനേയും അമ്മയേയും കാത്ത് അനന്തതയിലേക്ക് നീണ്ടുകിടക്കുന്ന ഇടവഴികള്‍ നോക്കി നിന്ന് മടുക്കുമ്പോള്‍ ഒരു നനുത്തകാറ്റായി ഒരു സാന്ത്വനമായി പെയ്തിറങ്ങിയ തുലാവര്‍ഷമാവാം എന്റെ ഓര്‍മ്മയിലെ മഴ. ഓരോ മഴയത്തും ചെറിയച്ഛന്റെ വീടിനു പിറകിലുള്ള നാട്ടുമാവില്‍ നിന്നടര്‍ന്നുവീണ മാമ്പഴങ്ങളുടെ മധുരമുണ്ടായിരുന്നു എന്റെ ഓര്‍മ്മയിലെ മഴക്ക്.നീണ്ട കാത്തുനില്പിനിടയില്‍ അറിയാതെകണ്ണുകള്‍ നിറയുമ്പോള്‍ നീയും എന്നോടൊപ്പം കരഞ്ഞു.നിന്റെ കണ്ണുനീര്‍ പായല്‍ പിടിച്ച ഓടിന്റെ വക്കുകളിലൂടെ ധാരയായി ഒഴുകുന്നത് എത്രയെത്ര ദിവസങ്ങളില്‍ ഞാന്‍ നോക്കിനിന്നു. പിന്നീട് അമ്മയുടെ കുടക്കീഴില്‍ സാരിത്തുമ്പ് പിടിച്ച് ഞാന്‍ നടന്നുപോയപ്പോഴും നീ കരയുകയായിരുന്നു.കുടത്തുമ്പിലൂടെ ഊര്‍ന്നുവീണ നിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ എന്റെ കുഞ്ഞുടുപ്പിന്റെ കയ്കള്‍ നനച്ചത് വ്യക്തമായി ഇന്നും ഞാന്‍ ഓര്‍ക്കുന്നു. എന്തിനായിരിക്കാം നീ അന്ന് കരഞ്ഞത്. എന്റെ ദുഖങ്ങള്‍ നീ ഏറ്റെടുക്കുകയായിരുന്നോ..
ഇന്ന് ഞാന്‍ അവര്‍ക്കായി കാത്തു നില്‍ക്കാറില്ല. തിരക്കുപിടിച്ച ജോലികള്‍ വിട്ട് ഒരു അവധിക്കാലത്തിനായി മകന്‍ എത്തുന്നതും കാത്ത് ഇന്ന് അവര്‍ ഉമ്മറത്ത് കാത്ത് നില്‍ക്കാറുണ്ടായിരിക്കാം. കാത്തിരിരുന്ന് മടുക്കുമ്പോള്‍ ആ കണ്ണുകള്‍ നനയുന്നുണ്ടാവാം. ഒരു സാന്ത്വനമായി ആ മഴ ഇപ്പോഴും പെയ്യുകയായിരിക്കാം...
27 comments:
പറക്കമുറ്റിയ കിളികുഞ്ഞുങ്ങള്‍ കൂട് വിട്ടു പറന്നു പോകുമ്പോള്‍ തനിച്ചാവുന്ന അമ്മക്കിളികള്‍...
ഓരോ മഴ പെയ്യുമ്പോഴും ഞാനും ആലോചിക്കും...."കൂടണയണം..അവര്‍ തനിച്ചാണ്.."
mazha.......... vallaatha ishttamaanu enikkum..............................
ഓരോ മഴയും ഓരോ അനുഭവങ്ങളായി ജീവനില്‍ പെയ്തിറങ്ങുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്.
ഒരു സാന്ത്വനമായി ആ മഴ എന്നും പെയ്തു കൊണ്ടിരിയ്ക്കട്ടെ, മാഷേ
നന്നായി എഴുതി.
നല്ല പോസ്റ്റ്-ഈ അമ്മമനസ്സ് വിങ്ങി.
ഇവിടെ നല്ല ചൂടായിരുന്നു രണ്ടു ദിവസ്സമായി. -ഇന്ന് വാനംകറുത്തിട്ടുണ്ട്.മഴത്തുള്ളികള്‍ പെരപ്പുരത്ത് വിഴുന്ന ശബ്ദം കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ത്തിരിക്കുന്നു.
സിബു,ജയകുമാര്‍,സിദ്ധിക്ക്,ശ്രീ,ചേച്ചി- നന്ദി
നമുക്കായി കരയുന്ന മഴ
നമ്മുടെ കണ്ണീര്‍ മറയ്ക്കുന്ന മഴ
(മഴയത്തു നടക്കാനാണെനിക്കിഷ്ടം
ഞാന്‍ കരയുന്നതാരുമപ്പോള്‍ കണി
ല്ലല്ലോ എന്നു ചാര്‍ളി ചാപ്ലിന്‍ പരഞ്ഞ
തല്ലേ).
വ്യഥകളാം കരിമേഘങ്ങളുരുണ്ടു
കൂടി പെയ്യുന്നു കണ്ണീര്‍ മഴ.
ഉള്ളില്‍തട്ടുന്ന എഴുത്ത്.ആശംസകള്‍
ഇവിടുത്തെ മഴ കൊള്ളാം
മഴ എപ്പോഴും മധുരമാണ്. നനുത്ത ഓര്‍മ്മകള്‍ക്ക് സാന്ത്വനമായി വന്നെത്തുന്ന മഴ.
നന്നായി.
മധുരിക്കുന്ന ഓർമ്മകളോടെ...മഴയുടെ സാന്ത്വനത്തിലും മിഴിനീരിന്റെ നനവുകൾ ഒപ്പിയെടുക്കാം...കേട്ടൊ
തുലാവര്ഷത്തില്‍ ജനിച്ചത് കൊണ്ടാകാം മഴയെ ഇത്ര സ്നേഹം എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത് ,അങ്ങനെ അല്ല എന്ന് ഇപ്പോള്‍ തോന്നുന്നു. കണ്ണീര്‍ ഒഴുക്കുന്ന മഴ എല്ലവര്കൂമ് പ്രിയപ്പെട്ടത് തന്നെ .
തീര്‍ച്ചയായും മഴ പെയ്യുകയാണ്.
ജെയിംസ് ചേട്ടാ,ആയൈരത്തിയൊന്നാം രാവ്,റാംജിചേട്ടാ,മുരളിച്ചേട്ടാ,ശ്രീ,കുമാരന്‍ - നന്ദി
നന്നായിരിക്കുന്നു.
മഴ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്‍ക്ക് കഴിയും?
മധുര നോമ്പരമീ മഴ
I have posted comment for this post here in this blog... Please check as soon as your time permits...
http://enikkuthonniyathuitha.blogspot.com/
Thanks & Regards
Pranavam Ravikumar
liked
സാന്ത്വനമായെത്തുന്ന മഴ
മഴയെഴുത്ത് മനോഹരമായി.
അബ്ദുള്‍ ഖാദര്‍,മുകില്‍ ,മെയ് ഫ്ലവേഴ്സ്,പ്രണവം രവികുമാര്‍,തൊമ്മി,കലാവല്ലഭന്‍,ജിഷാദ് പിന്നെ അഞ്ജു ,എല്ലാവര്‍ക്കും ഒരുപാട് നന്ദി.
ഈ മഴയില്‍ കുതിര്‍ന്ന് ഞാനും എന്റെ വേവലാതികളും!...
Nice wordings....
മഴയുടെ ഓര്‍മ്മ..ഓര്‍മ്മയിലേ മഴയോ?
കൊള്ളാം
മഴ! മഴ!! മഴ!!! മഴ!!!! മഴ!!!!!
manoharamaayit ezhuthiyirikunnu...pakshe varikalkkidayile nombaram...ath..vedanippikkunnu, manassil baalyam sookshichu vaykkunna ellavareyum....
ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തി... മഴ എനിക്കും ഇഷ്ടമാണ്..
അത് പോലെ മക്കള്‍ ദൂരെ പോകുമ്പോള്‍ അവരുടെ വരവിനായി കാത്തിരിക്കുന്ന അമ്മയും അച്ഛനും എന്റെയും വേദനയാണ്..
ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ നാം പലതും നഷ്ടപെടുത്തുന്നു അല്ലെ?
മനോഹരമായ ഭാഷ.. തുടര്‍ന്നും എഴുതുക.. :)
Post a Comment