Friday, 30 July 2010

മഴ പെയ്യാത്ത നാട്..




മഴ പെയ്യാത്ത നാടുകള്‍ തേടി ഞാന്‍ ഒരുപാട് അലഞ്ഞു-
ദുഖങ്ങളില്ലാത്ത മുഖങ്ങള്‍ തേടി ,ഒരിക്കലും നനയാത്ത കണ്ണുകള്‍ തേടി-
കാടുകള്‍ താണ്ടി ,പുഴകള്‍ താണ്ടി ഒരു പാ‍ട് ഒരു പാട്.
ഒടുവില്‍ ഞാന്‍ കണ്ടെത്തി ആ നാട്-
അതിനെ ആരോ മരുഭൂമി എന്നു വിളിച്ചു.
അന്ന് ഞാന്‍ ഒന്നുകൂടി മനസ്സിലാക്കി- മരിച്ചവര്‍ കരയാറില്ല.






6 comments:

Jishad Cronic said...

സത്യം.

വരയും വരിയും : സിബു നൂറനാട് said...

മരിക്കുന്നതിനു മുന്‍പ് ആരും അവരുടെ കരച്ചില്‍ കേള്‍ക്കാറുമില്ലാ ...!!

ജയരാജ്‌മുരുക്കുംപുഴ said...

valare sathyam.........

കുസുമം ആര്‍ പുന്നപ്ര said...

അങ്ങിനെയൊന്നില്ല

ഗോപീകൃഷ്ണ൯.വി.ജി said...

ജിഷാദ്,സിബു,ജയകുമാര്‍,ചേച്ചി - അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന് നന്ദി.വീണ്ടും ഇതുവഴി വരിക.

sreee said...

ദുഃഖങ്ങള്‍ ഇല്ലാത്ത മുഖങ്ങളും ഒരിക്കലും നനയാത കണ്ണുകള്ഉം ഉള്ളവര്‍ മനസ് മരുഭൂമിയായവര്‍ ആണ് . അങ്ങനെ ആരും മനുഷ്യരായി കാണാതിരിക്കട്ടെ .സുഖങ്ങള്‍ മാത്രം അനുഭവിച്ചു ജീവിച്ചാല്‍ ഭ്രാന്തായി പോകില്ലേ. ദുഖങ്ങളിലൂടെ കടന്നുപോയി കരുണയും സ്നേഹവും ആര്‍ജ്ജിച്ച മനസ്സുകള്‍ ആണ് ലോകത്തിനു വെളിച്ചം പകരുന്നത്. വീണ്ടും മരുഭൂമികള്‍ ഉണ്ടാകാതിരിക്കട്ടെ.