Saturday, 12 June 2010

ഏകാന്തത (Solitude)



ഓയില്‍ പെയിന്റില്‍ പകര്‍ത്തിയിട്ട ഏകാന്തതയുടെ ഒരു മുഖം.(Click on the image for a bigger view)


Wednesday, 9 June 2010

കളിപ്പാട്ടങ്ങള്‍





പണ്ട് എനിക്ക് ഒരുപാട് കളിപ്പാട്ടങ്ങളുണ്ടായിരുന്നു.അവയൊക്കെ വെറും കളിപ്പാട്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ അവയെല്ലാം വലിച്ചെറിഞ്ഞു കളഞ്ഞു.അന്ന് ഞാന്‍ ഓര്‍ത്തില്ല ഒരുനാള്‍ ഞാനും ഇതുപോലെ ഒരു കളിപ്പാട്ടമായി തൊടിയിലേക്ക് വലിച്ചെറിയപ്പെടുമെന്നുള്ള സത്യം.മഴവെള്ളത്തില്‍ ഒലിച്ചുപോകുന്ന കളിപ്പാട്ടങ്ങള്‍ നോക്കി ഞാന്‍ പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു. ഇന്നു പക്ഷേ എന്തോ മഴ നനഞ്ഞ് ഒഴുകുന്നത് ഞാന്‍ തന്നെ ആകുമ്പോള്‍ , എനിക്ക് പൊട്ടിച്ചിരിക്കാന്‍ ആവില്ലല്ലോ.ഒഴുക്കിവിട്ടവര്‍ വരാന്തയില്‍ നിന്ന് കൈകൊട്ടി ചിരിക്കുന്നുണ്ടാവാം .അവരറിയുന്നുണ്ടാവില്ലല്ലോ അവരാണ് നാളത്തെ കളിപ്പാട്ടങ്ങള്‍ എന്ന്.