Sunday 29 August, 2010

അപൂര്‍ണ്ണമായ ഒരു കാവ്യം.

എന്തിനീ കവിത ഞാനെഴുതി-

എന്റെ ഹൃദയമാം പുസ്തകത്താളില്‍.

വരികള്‍ അപൂര്‍ണ്ണമായെഴുതിനിര്‍ത്തി-

പഴയ ഓര്‍മ്മകള്‍ തിരയുന്ന നേരം,

ആരോ അടര്‍ത്തിയാ കടലാസുതാളിനെ-

ഒരു കളിവഞ്ചിയായി ഒഴുക്കിവിട്ടു.

കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു മഴയതില്‍-

കടലാസ്സു വഞ്ചിയും നനഞ്ഞുകുതിരുന്നു.

ഇവിടെ മരിക്കുകയാകാം ഒരു കാവ്യം-

അത് പിറവിയെടുക്കുന്നതിന്നു മുന്‍പെ.

എന്നോ എന്തിനോ സ്നേഹിച്ചുപോയി ഞാന്‍-

അപൂര്‍ണ്ണമായ് കുറിച്ചിട്ട ആ വരികളെ.

കാവ്യം കടലാസ്സില്‍ നിന്നടര്‍ന്നുമാറി വര്‍ണ്ണ-

രേഖയായ് പടിഞ്ഞാട്ട് ഒഴുകിനീങ്ങേ,

അറിയാതെ നിറഞ്ഞൊഴുകുന്നെന്‍ കണ്ണുകള്‍-

അത് വ്യര്‍ത്ഥമെന്നറിയാമതെങ്കിലും.

പരിഭവമില്ല പരാതിയില്ല പിന്നെ-

ആരിത് ചെയ്തെന്ന ചോദ്യമില്ല,

സര്‍വ്വേശ്വരാനീ പൊറുത്തീടുകീ തെറ്റ്-

ആരാകിലും അവനുമെന്‍ സോദരന്‍.

6 comments:

കുസുമം ആര്‍ പുന്നപ്ര said...

അറിയാതെ നിറഞ്ഞൊഴുകുന്നെന്‍ കണ്ണുകള്‍-

അത് വ്യര്‍ത്ഥമെന്നറിയാമതെങ്കിലും.
വ്യര്‍ത്ഥം....എല്ലാം..കവിത കൊള്ളാം

Jishad Cronic said...

കൊള്ളാം...

വരയും വരിയും : സിബു നൂറനാട് said...

അവനാണ് നിന്‍റെ അനന്തിരവന്‍..ശംഭു. അവനെ പിടിച്ചോ..

വരയും വരിയും : സിബു നൂറനാട് said...

കാവ്യം കടല്ലാസ്സില്‍ നിന്നടര്‍ന്നു മാറി
വര്‍ണ്ണ രേഖയായി പടിഞ്ഞാട്ടു ഒഴുകി നീങ്ങെ...

ഭംഗിയായി...

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല വരികൾ കേട്ടൊ ഗോപി

ഗോപീകൃഷ്ണ൯.വി.ജി said...

കുസുമം ചേച്ചി,ജിഷാദ്,സിബു,മുരളിച്ചേട്ടാ--നന്ദി