Saturday 20 March, 2010

മണ്ണും ചാ‍രി നിന്നവന്‍ പെണ്ണും കൊണ്ട് പോയി



ഞാന്‍ ഒന്‍പതാം തരത്തില്‍ വി.വി.എച്ച്.എസ്സില്‍ പഠിക്കുന്ന കാലം . കലോത്സവകാലമായാല്‍ പിന്നെ തിരക്കാണ് .അന്നൊക്കെ പത്ത് ഐറ്റം ഉണ്ടെങ്കില്‍ പത്തിനും പേരു കൊടുക്കാതെ ഉറക്കം വരാറില്ല. പരിപാടി അവതരിപ്പിചില്ലെങ്കിലും വേണ്ടീല്ല സ്റ്റേജില്‍ എന്റെ പേരു വിളിക്കാത്ത ഒരു ഐറ്റവും ഉണ്ടാവാന്‍ പാടില്ല എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഇത്തവണ അമ്മയുടെ അപേക്ഷ പരിഗണിച്ച് നാടകത്തിലും കവിതാരചനയിലുമായി ഒതുങ്ങിക്കൂടാന്‍ കരുതിയാണ് സ്കൂളിലെത്തിയത്. പക്ഷേ ഹൌസ് ക്യാപ്റ്റന്മാര്‍ വിടേണ്ടെ .അവസാനം എഴുതിവന്നപ്പോള്‍ ഞാന്‍ ഇല്ലാത്ത മത്സര ഇനങ്ങള്‍ ഒന്നും തന്നെ ഇല്ലന്നുള്ള അവസ്ഥയായി. പദ്യപാരായണം ,പെന്‍സില്‍ ഡ്രായിംഗ്,മ്രുദംഗം പെയിന്റിന്‍ഗ്,കവിതാ രചന,കഥാ രചന ,മിമിക്രി,മോണൊആക്ട്, ടാബ്ലോ ,നാടകം അവസാനം അറ്റകൈ പ്രയോഗം എന്ന നിലയില്‍ ഇത്തവണ പുതിയതായി ഒരു ഇനം കൂടി കഥാപ്രസംഗം.

മത്സരങ്ങള്‍ ഒക്കെ എങ്ങനെയൊക്കെയോ കഴിഞ്ഞു.കഥാപ്രസംഗം മാത്രം ഞാന്‍ അവതരിപ്പിച്ചില്ല .കാണികളുടെ ഭാഗ്യം അല്ലാതെ എന്തു കരുതാന്‍ .നാടകവും കഥാരചനയും കവിതാ രചനയും ഒക്കെ സബ് ജില്ലയിലേക്ക് കൊണ്ടു പോകുന്നു എങ്കിലും ഒരു ചെറിയ വിഷമം മാത്രം ഉപകരണ സംഗീതത്തില്‍ മ്രുദംഗത്തിന് ബി ഗ്രേട് ആയതിനാല്‍ എ ഗ്രേഡുള്ള വയലിനാണ് സബ് ജില്ലയിലേക്ക് കൊണ്ടുപോകാന്‍ സാധ്യത.ആദ്യം അല്പം വിഷമം തോന്നിയെങ്കിലും പിന്നെ അതൊക്കെ മറന്നു. സബ്ജില്ലാ കലോത്സവത്തിന് ഒരാഴ്ച മുന്‍പ് കുറുപ്പുസാര്‍ പറഞ്ഞു .നീ മ്രുദംഗം പ്രാക്ടീസ് ചെയ്തോ വയലിന്‍ വായിക്കുന്ന കുട്ടി സുഖമില്ലാതെ ആശുപത്രിയിലാണ് . സത്യത്തില്‍ എനിക്കപ്പോള്‍ സബ് ജില്ലയില്‍ ഒരു ഐറ്റം കൂടി അവതരിപ്പിക്കാന്‍ കഴിയും എന്നുള്ള സന്തോഷത്തേക്കാള്‍ തോന്നിയത് ആ‍ കുട്ടിയേകുറിച്ചോര്‍ത്തുള്ള വിഷമം തന്നെ ആയിരുന്നു.

അവസാനം സബ്ജില്ലാ കലോത്സവവും വന്നെത്തി.ഇത്തവണ സബ്ജില്ലാ കലോത്സവം കായംകുളത്തു വെച്ചാണ് .അടൂര്‍ നാരായണന്‍ കുട്ടി സാറിന്റെ അടുത്ത് കഴിഞ്ഞ ഒരാഴ്ച പരിശീലനം നടത്തിയ ആത്മവിശ്വാസം കൂടെ ഉണ്ടെങ്കിലും ഒരു പകരക്കാരനായി എത്തിയ എന്നില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ചുമലില്‍ ഒരു ഭാരമായും മനസ്സില്‍ ഒരല്പം ഭയമായും എന്നേ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.മ്രുദംഗവുമെടുത്ത് വേദിയിലേക്ക് കയറുമ്പോള്‍, മനസ്സില്‍ കവിതയും കഥയും നാടകവും ഒന്നുമില്ല , ഒരല്പം ഭയവും പിന്നെ ഈശ്വരനോടുള്ള പ്രാര്‍തനയും മാത്രം. പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല വായിച്ച നടകളോ താളങ്ങളോ ഗമഗമോ ഒന്നും തന്നെ.വായിച്ചു നിര്‍ത്തുമ്പോള്‍ വേദിയില്‍ നിന്നുയര്‍ന്ന കരഘോഷങ്ങളില്‍ എന്നും ഉണ്ടാകാറുള്ള ആവര്‍ത്തന വിരസതയും അന്നുണ്ടായിരുന്നില്ല .അതോ അതു തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നോ എന്തോ .

എന്റെ കഴിവുകളില്‍ എനിക്കുള്ള വിശ്വാസക്കുറവോ അതോ മറ്റു കുട്ടികളില്‍ ഉള്ള അമിത വിശ്വാസമോ , എന്തോ ഞാന്‍ മത്സര ഭലത്തിനു കാത്തു നില്‍ക്കാതെ ഭക്ഷണം കഴിക്കാന്‍ പോയി.കവിതാ രചനയിലും കഥാരചനയിലും സമ്മാനം എനിക്കാണെന്ന് ഉച്ചഭാഷണിയിലൂടെയുള്ള അനവ്ണ്‍സ്മെന്റ് കേട്ടു എങ്കിലും മറ്റെന്തോ ഒരു വിഷമം എന്നെ അലട്ടുന്നുണ്ടായിരുന്നു.തിരിച്ചുവന്നപ്പോള്‍ പിള്ള സാറിന്റെ വിളി .എവിടെ പോയിരുന്നു നീ..ഞങ്ങള്‍ എത്ര നേരമായി നിന്നെ തിരയുന്നു .. എന്താ സാര്‍ എന്തിനായിരുന്നു ഞാന്‍ ചോദിച്ചു. നിനക്കാണെടാ ഉപകരണ സംഗീതത്തില്‍ ഒന്നാം സമ്മാനം , എ ഗ്രേഡും ഉണ്ട്. മറ്റനവദി സമ്മാനങ്ങള്‍ പല വേദികളിലായി ലഭിച്ചിട്ടുണ്ടെങ്കിലും ഒരുപാട് ആത്മസംതൃപ്തി തന്ന ആ സ്ഥാനം ഇന്നും എന്റെ ഓര്‍മ്മകളിലെ മഹത്തായ സമ്മാനമായി സ്ഥാനമായി ഞാന്‍ കാണുന്നു. സ്കൂള്‍ കലോത്സവത്തില്‍ ജഡ്ജായിരുന്ന, എനിക്കു ബി ഗ്രേഡ് തന്ന കുറുപ്പുസാര്‍ മുറുക്കാന്‍ കുത്തിത്തിരുകിയ വായകൊണ്ട് അപ്പോള്‍ പറഞ്ഞ അല്പം നര്‍മ്മം കലര്‍ന്ന അര്‍തസമ്പുഷ്ടമായ വാക്കുകള്‍ ഞാന്‍ ബഹുമാനത്തോടെ സമരിക്കുന്നു ‘മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി’.

4 comments:

വരയും വരിയും : സിബു നൂറനാട് said...

കഥ പ്രസംഗവും മൃദന്ഗവും അവിടെ നില്‍ക്കട്ടെ...സ്കൂളില്‍ ഒരു മോണോ-ആക്ട്‌ അവതരിപ്പിച്ചത് നീ മറന്നാലും ഞങ്ങള്‍ മറക്കൂലാ..മോനെ..
"രംഭക്കും തിലോത്തമ്മക്കും സാധിക്കാതെ പോയത് സില്‍ക്ക് സ്മിത വന്നു സാധിപ്പിക്കുന്ന" ഒരു ഐറ്റം...!!

സത്യമാണ്, സ്കൂള്‍ ജീവിതത്തില്‍ ഏറ്റവും ആഘോഷിച്ച സമയം ആയിരുന്നു കലോത്സവങ്ങള്‍..
നിറമുള്ള ഓര്‍മ്മകള്‍..!!

ദിയ കണ്ണന്‍ said...

njanum aa kurachu neram aa kalathekku poyi....sukhakaramaya ormakal.. :)

lekshmi. lachu said...

kollam..

Rainbow said...

elaam avide ninnalle thudangunnathu,
nannaayirikkunnu
keep posting..