Friday 12 February, 2010

സ്നേഹപൂര്‍വ്വം വാലന്റൈന്‍


ഇത് മൂന്നാം നൂറ്റാണ്ട് ‘റോം’ .ഇവിടം ഭരിക്കുന്നത് ക്ലൌടിയാസ് ചക്രവര്‍ത്തിയാണ് .ഞാനോ ഒരു പാവം പുരോഹിതന്‍ .സ്നേഹിക്കുന്നവരെ ഒന്നിപ്പിക്കലാണ് അല്ലെങ്കില്‍ ആ വിവാഹത്തിന്റെ കാര്‍മ്മികത്വം വഹിക്കലായിരുന്നു എന്റെ ജോലി.സൈന്യത്തില്‍ ചേരുന്നതിനു യുവാക്കള്‍ വിമുഖത കാട്ടിയപ്പോള്‍ ക്ലൌടിയാസ് കണ്ട ഉപായം വിവാഹങ്ങള്‍ രാജ്യത്ത് നിരോധിക്കുക എന്നതായിരുന്നു .ആ ക്രൂരമായ നടപിടിയോട് യോജിക്കുവാന്‍ എനിക്കായില്ല.രാജകല്പനയെ അവഗണിച്ച് ഞാന്‍ വീണ്ടും സ്നേഹിക്കുന്നവരെ ഒന്നിപ്പിച്ചു.അതിനുള്ള ശിക്ഷയാണ് ഞാന്‍ ഇന്ന് ഏറ്റുവാങ്ങേണ്ട ഈ മരണം .ഈ കല്‍തുറങ്കിനുചുറ്റും പുഷ്പങ്ങളാണ് .സ്നേഹിച്ചവരും സ്നേഹിക്കപ്പെട്ടവരും എനിക്കു നല്‍കിയ സമ്മാനം . പിന്നെ ഈ കല്‍തുറങ്കിനു മുന്‍പില്‍ എപ്പോഴും കാത്തിരിക്കുന്ന എന്നോട് കഥകള്‍ പറയുന്ന എന്നെ ആശ്വസിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് .അത് ഈ ജയില്‍ വാര്‍ഡന്റെ മകളാണെന്നകാര്യം കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ അത്ഭുതപെട്ടേക്കാം.ഇനി കുറച്ചു നിമിഷങ്ങള്‍ മാത്രം ബാക്കി.എങ്കിലും അവള്‍ കാത്തിരിക്കുകയാണോ?


ഇനിയുമെന്‍ സ്വപ്നത്തിന്‍ തിരികള്‍ തെളിക്കുവാന്‍ -
എന്തിന്നു നീ വന്നു കൂട്ടുകാരീ.
നിമിഷങ്ങള്‍ മാത്രം ബാക്കിയാകുന്നൊരാ-
ഹൃദയത്തിന്‍ സ്പന്ദനം തേടി-
എന്തിന്നു എന്തിന്നു കാത്തിരിക്കുന്നു നീ-
ഇമയനക്കാതെ എനിക്കായ്.
ഇന്നെന്റെ മൌനം നിത്യമായ് തീരും,
ഇന്നുഞാന്‍ എന്റെയീ രൂപം വെടിയും.
കാത്തിരിപ്പിന്റെ ഒടുവില്‍ നിന്‍ സ്വപ്നങ്ങള്‍ -
വെറും ചീട്ടുകള്‍ മാത്രമായിടും സ്നേഹിതേ.
ഇന്നു ഞാന്‍ ഉള്ളതീ തടവിലാണെങ്കിലും-
നീ വന്നു വിതറിയാ പൂക്കളാം മെത്തയില്‍-
കാത്തുകിടക്കുന്നു മരണത്തിന്‍ കാലൊച്ച-
ഓര്‍ത്തുകൊണ്ടുനിന്‍ പ്രണയത്തിന്‍ ആഴത്തെ.
കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നു എവിടെയോ-
അരുത് കരയരുതെന്നെക്കുറിച്ചോര്‍ത്ത്.
സ്വീകരിക്കുകീ ഓര്‍മ്മക്കുറിപ്പിന്ന്-
സ്നേഹപൂര്‍വ്വം, നിന്‍ പ്രിയ വാലന്റയിന്‍.


[ ആഘോഷങ്ങള്‍ അനുകരിക്കാം ,പക്ഷേ നമ്മുടെ നാടിന്റെ സംസ്കാരത്തിനും ആചാരങ്ങള്‍ക്കും ക്ഷതമേല്‍പ്പിക്കുന്ന ഏതൊരു പ്രവര്‍ത്തിയും ഏതൊരു ആഘോഷവും ദയവായി ഒഴിവാക്കുവാന്‍ അപേക്ഷിക്കുന്നു.]

12 comments:

Syam Krishnan Pattoor said...
This comment has been removed by a blog administrator.
ഗോപീകൃഷ്ണ൯.വി.ജി said...
This comment has been removed by the author.
Sandeep Kumar T G said...
This comment has been removed by a blog administrator.
the man to walk with said...

gopi krishnan polum pranayathe bhayapedunna pole..?

ശ്രീ said...

പോസ്റ്റ് നന്നായി മാഷേ. അവസാനം എഴുതിയതിലും കാര്യമുണ്ട്

വിജയലക്ഷ്മി said...
This comment has been removed by the author.
വിജയലക്ഷ്മി said...

കവിതയുടെ അര്‍ത്ഥവ്യാപ്തി നന്നായിരിക്കുന്നു അടിക്കുറിപ്പും

★ Shine said...

അടിക്കുറിപ്പിനു ഒരു clap! നന്നായി!

വരയും വരിയും : സിബു നൂറനാട് said...

"ഇന്നെന്‍റെ മൗനം നിത്യമായ് തീരും..
ഇന്ന് ഞാന്‍ എന്‍റെയി രൂപം വെടിയും.."
ഒരു spark ഉണ്ട്.കൊള്ളാം..

അക്ഷരപകര്‍ച്ചകള്‍. said...

SHORT & CUTE POEM. NANNAYIRIKKUNNU.

jyo.mds said...

കവിത നന്നായിരിക്കുന്നു-
അടിയിലെ മെസ്സേജും

Renjini said...

kollaaammm:-)